കുഞ്ഞ് പ്രാർഥനയും പ്രതീക്ഷയുമായി അവൻ എത്തുന്നു... പ്രേക്ഷകരുടെ സ്വന്തം കുഞ്ഞ് ദൈവം

ജോജ് ജോർജ്, സിദ്ധാർത്ഥ് ശിവൻ , റെയ്ന മരിയ, ആദിഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'കുട്ടികളുടെ ചിത്രമാണ് കുഞ്ഞ് ദൈവം.

By Ankitha

ജോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമായ കുഞ്ഞ് ദൈവം പ്രദർശനത്തിനെത്തുന്നു. ജോജ് ജോർജ്, സിദ്ധാർത്ഥ് ശിവൻ , റെയ്ന മരിയ, ആദിഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന 'കുട്ടികളുടെ ചിത്രമാണ് കുഞ്ഞ് ദൈവം.

kunju malaka

ചിത്രത്തിന്റെ പേരു പോലെ തന്നെയാണ് സിനിമയും. കുഞ്ഞുങ്ങളുടെ മനസിൽ തോന്നുന്നതും അവർ ചിന്തിക്കുന്നതും ഉള്ളിലുള്ള നന്മയും സന്തോഷവും ചിത്രത്തിൽ വളരെ വ്യക്തമായി തന്നെ കാണിച്ചിട്ടുണ്ട്. ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ അവാർഡുകൾ വാരികൂട്ടിയ ചിത്രം കൂടിയാണ് കുഞ്ഞു ദൈവം.

പ്രതീക്ഷയോടെ താരങ്ങൾ

പ്രതീക്ഷയോടെ താരങ്ങൾ

വളരെ പ്രതീക്ഷയോടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ക്യൂട്ട് ആന്റ് ഇന്നസെന്റ് മൂവിയാണ് കുഞ്ഞ് ദൈവം. കുട്ടികൾക്ക് ദൈവത്തിനോടുള്ള വിശ്വാസവും അടുപ്പവും ചിത്രത്തിൽ വളരെ വ്യക്തമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.

കുഞ്ഞു സിനിമയിൽ കുഞ്ഞു താരങ്ങൾ

കുഞ്ഞു സിനിമയിൽ കുഞ്ഞു താരങ്ങൾ

സൂപ്പർ താരങ്ങളില്ലാത്ത ഒരു ലളിതമായ സിനിമയാണ് കുഞ്ഞു ദൈവം. അയാതിൽ അധിന്റേതായ ബുദ്ധിമുട്ടുകൾ ചിത്രത്തിനുണ്ടെന്നു സംവിധായകൻ തന്നെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഒരു കൂട്ടായ്മയുടെ സിനിമ കൂടിയാണിത്. ‌അതിനാൽ തന്നെ ചിത്രത്തിന്റെ പ്രദർശനം ഏറെ പ്രതീക്ഷയോടു കൂടിയാണ് കാണുന്നത്.

അവാർഡുകൾ

അവാർഡുകൾ

ചിത്രം തീയേറ്ററിൽ എത്തുന്നതിനു മുൻപ് തന്നെ അവാർഡ് നേടിയ ചിത്രം കൂടിയാണിത്. സിനിമയിലെ പ്രകടനത്തിന് ബലതാരം ആദിഷ് പ്രവീണിന് മികച്ച ബലനടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ഇത് മലയാളത്തിനു കിട്ടിയ അഭിമാന നേട്ടം കൂടിയാണ്. കൂടാതെ ഇന്റർ നാഷണൽ ചൈൽഡ് ഫിലിം ഓഫ് ഇന്ത്യയിലും ബൂസാൻ ഫിലിം ഫെസ്റ്റിനും ചിത്രത്തിന് സെലക്ഷൻ ലഭിച്ചിട്ടുണ്ട്.

ട്രെയിലർ ശ്രദ്ധിക്കപ്പെട്ടു

ട്രെയിലർ ശ്രദ്ധിക്കപ്പെട്ടു

ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ട്രെയിലറിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. സ്കൂളിനു അവധി ലഭിക്കാനായി രാഷ്ട്രപതി മരിക്കണേ എന്നും കണക്ക് മാഷിനു അപകടം പറ്റണേ എന്നുമുള്ള നൂറായിരം പ്രാർഥനയുമായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഈ കുട്ടിയുടെ പ്രാർഥനയാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ്ത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X