»   » അപ്രതീക്ഷിതമായത് സംഭവിയ്ക്കും;മഞ്ജു വാര്യര്‍

അപ്രതീക്ഷിതമായത് സംഭവിയ്ക്കും;മഞ്ജു വാര്യര്‍

Posted By:
Subscribe to Filmibeat Malayalam
Manju Warrier
കൊച്ചി: ഉടന്‍ മലയാള സിനിമയിലേക്ക് മടങ്ങി വരാന്‍ ഉദ്ദേശിയ്ക്കുന്നില്ലെന്ന് നടി മഞ്ജു വാര്യര്‍. താന്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രചരണം തെറ്റാണെന്നും മഞ്ജു പറഞ്ഞു.ജീവിതത്തില്‍ അപ്രതീക്ഷിതമായതാണ് സംഭവിയ്ക്കുന്നതെന്നും മഞ്ജു പറഞ്ഞു.

മഞ്ജു അഭിനയത്തിലേക്ക് തിരിച്ച് വരുന്നു ഫഹദ് ഫാലസിലിന്‌റെ നായികയാവുന്നു എന്ന തരത്തിലുളള ഗോസിപ്പുകള്‍ പ്രപരിച്ചിരുന്നു . എന്നാല്‍ ഇതെല്ലാം നിഷേധിയ്ക്കുകയാണ് മഞ്ജു. ഉടന്‍ സിനിമയിലേക്ക് വരുന്നില്ല എന്ന് മാത്രമാണ് താരം പ്രതികരിച്ചത്. എന്നാല്‍ സിനിമയിലേക്ക് താന്‍ ഒരിയ്ക്കലും തിരിച്ച് വരില്ല് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞിട്ടില്ല.

അതിനാല്‍ തന്നെ പ്രേക്ഷകരുടെ കാത്തിരിപ്പും നീളുകയാണ്. ദൃശ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാതിരുന്ന മഞ്ജു വീണ്ടും നൃത്തത്തിലൂടെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്.മലയാള സിനിമയുടെ പ്രിയനായികയ്ക്കായുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍ ഇപ്പോഴും.

English summary
Life is full of unexpected events: Manju Warrier
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam