For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പർ താരത്തിന്റെ സംഭവബഹുലമായ ജീവിതകഥ! സൂപ്പർ സംവിധായകന്റെ ചിത്രം “സഞ്ചു”!! - പ്രിവ്യൂ

  |

  പ്രേക്ഷകരുടെ ആകാംക്ഷയുടേയും ആവേശത്തിന്റെയും അതിർവരമ്പുകൾ തകർത്തുടച്ചു കൊണ്ട് കൊടുംകാറ്റു പോലെ ജൂൺ 29-ന്‌ തീയറ്ററുകളിലേക്ക് “സഞ്ചു”എത്തുകയാണ്‌.ബോളിവുഡിലെ ഈ പുതുചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

  റിലീസിന് ഒരാഴ്ച്ച മുൻപെ ഓൺലൈനായും മറ്റും അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുകയും പ്രമുഖ തീയറ്ററുകളിലെ വിവിധ ഷോകളുടെ ടിക്കറ്റുകൾ ശരവേഗത്തിൽ തീരുകയും ചെയ്യുകയാണ്.പ്രേക്ഷകരും മീഡിയയും ഈയൊരു ചിത്രത്തിലേക്ക് ഉറ്റുനോക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.ഇത്രയും പ്രതീക്ഷ ഒരു ചിത്രത്തിലർപ്പിക്കാൻ ഒന്നല്ല, പല കാരണങ്ങളാണുള്ളത്.

  സഞ്ചയ് ദത്തിന്റെ ജീവിത കഥ :

  സഞ്ചയ് ദത്തിന്റെ ജീവിത കഥ :

  ചിത്രത്തിന്റെ മുഖ്യ ആകർഷണങ്ങളിൽ പ്രധാനം ഇത് തന്നെയാണ്. ബോളിവുഡിലെ താര സന്തതിയും, സൂപ്പർ താരവും, വിവാദ നായകനും, ഗോസിപ്പ് കോളങ്ങളുടെ എണ്ണങ്ങൾ കൂട്ടുകയും ചെയ്ത സഞ്ചയ് ദത്തിന്റെ ജീവിതം ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് ‘സഞ്ചു' സമ്മാനിക്കുന്നത്. സൂപ്പർ ഹിറ്റുകൾക്കൊപ്പം വിവാദങ്ങളിൽ ഉൾപ്പെടുകയും, രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെടുകയും ചെയ്ത ശേഷവും ആരാധകർ തള്ളിക്കളയാതെ ചേർത്തു പിടിച്ച അവരുടെ സഞ്ചു ബാബയുടെ ജീവിതം വളരെ സംഭവബഹുലവും ഒരു ചിത്രത്തിൽ ഒതുക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്.

  ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സൃഷ്ടാവ്:

  ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സൃഷ്ടാവ്:

  രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സഞ്ചു സിനിമയുടെ അടുത്ത പ്രത്യേകത. മുമ്പും സഞ്ജയ് ദത്തിനെ നായകനാക്കി ‘മുന്നാഭായി എംബിബിഎസ്','ലഗേ രഹോ മുന്നാഭായി' തുടങ്ങിയ ചിത്രങ്ങളും രാജ്കുമാർ ഹിറാനി സംവിധാനം ചെയ്തിട്ടുണ്ട് സഞ്ജയ് ദത്തിന്റെ കരിയറിലെ തന്നെ മികച്ച വിജയം നേടിയ ചിത്രങ്ങളാണ് ഇവ രണ്ടും. ഇതേ സംവിധായകൻറെ സൃഷ്ടിയിൽ പിറന്ന ലോകശ്രദ്ധയാകർഷിച്ച ചിത്രങ്ങളാണ് ആമിർഖാൻ നായകനായ ‘ത്രീ ഇഡിയറ്റ്സും','പികെ'-യും.

  ‘പികെ'എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനുശേഷം തിയറ്ററുകളിലേക്ക് എത്തുന്ന സംവിധായകൻറെ പുതിയ ചിത്രത്തിലും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് അതുപോലുള്ള മികച്ച അനുഭവം നൽകുന്ന ചിത്രംതന്നെയാണ്.

  രൺബീർ കപൂറിന്റെ അദ്ധ്വാനം:

  രൺബീർ കപൂറിന്റെ അദ്ധ്വാനം:

  സഞ്ചയ് ദത്തിന്റെ ജീവിതകഥയിൽ രാജ്കുമാർ ഹിരാനി ഒരുക്കുന്ന സഞ്ചുവിലെ നായകൻ രൺബീർ കപൂറാണ്. വേറിട്ട വേഷങ്ങളിലൂടെ ബോക്സോഫീസിൽ വിജയക്കൊടി പാറിച്ച് ആരാധകരുടെ വലിയ പിന്തുണയും, നിരൂപക പ്രശംസയും നേടിയ യുവതാരമാണ് രൺബീർ കപൂർ. സഞ്ചയ് ദത്തിനേപ്പോലെ താരസന്തതി തന്നെയാണ് രൺബീറും. സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട നിരവധി ഗോസിപ്പുകളും താരത്തെ പിന്തുടരാറുണ്ട്.

  സഞ്ചുവെന്ന ചിത്രത്തിലേക്ക് വരുമ്പോൾ അതിന്റെ മുഖ്യ ആകർഷണങ്ങളിൽ എടുത്ത് പറയേണ്ട ഒന്നാണ് രൺബീറിന്റെ പ്രകടനവും, ഗെറ്റപ്പും.

  ചിത്രത്തിന്റെ ട്രെയിലറിലും, പോസ്റ്ററുകളിലും നിറഞ്ഞു നിൽക്കുന്ന സഞ്ചയ്ദത്തിന്റെ വിവിധ പ്രായത്തിലുള്ള ഗെറ്റപ്പുകൾ ആരെയും അതിശയിപ്പിക്കുന്നതാണ്.

  യഥാർത്ഥ സഞ്ചയ് ദത്തുമായി വളരെയധികം സാമ്യമാണ് രൺബീർ വരുത്തിയിരിക്കുന്നത്. പൊതുവെ സ്ലിം രൂപത്തിൽ മാത്രം കണ്ടിരുന്ന രൺബീർ സഞ്ചുവിൽ ശരീര ഭാരം കുട്ടിയും ജിമ്മിൽ വളരെയേറെ മെനക്കെട്ടും സഞ്ചു ബാബക്ക് സമാനമായ ശരീരപ്രകൃതിയും നേടിയെടുത്താണ് പ്രേക്ഷകർക്ക് മുന്നിൽ ഇത്തവണ എത്തുന്നത്.

  സഞ്ചയ് ദത്തിന്റെ ശബ്ദവും സൂക്ഷ്മ ചലനങ്ങളും അതേപടി പകർന്നാടുന്ന രൺബീർ ബിഗ് സ്ക്രീനിൽ മറ്റൊരു അദ്ഭുതമായി മാറുമെന്നതിൽ സംശയമില്ല.

  സിനിമയെ വെല്ലുന്ന ജീവിത കഥ:

  സിനിമയെ വെല്ലുന്ന ജീവിത കഥ:


  അഭിനയിച്ച സിനിമകളിലെ വേഷങ്ങളുടെ സ്വഭാവത്താൽ ഡെഡ്ലി ദത്തെന്നും, ആരാധകർ സ്നേഹത്തോടെ സഞ്ചു ബാബയെന്നും വിളിക്കുന്ന സഞ്ചയ് ബൽരാജ് ദത്ത് അഥവാ സഞ്ചയ് ദത്ത് 1959 ജൂലൈ 29 ന് പ്രമുഖ ബോളിവുഡ് താരങ്ങളായ സുനിൽ ദത്തിന്റെയും നർഗ്ഗീസ് ദത്തിന്റേയും മകനായാണ് ജനിച്ചത്.

  പ്രശസ്തരായ താരദമ്പതികളുടെ മകൻ എന്ന പേരിനപ്പുറം സ്വന്തം കഴിവുപയോഗിച്ച് ബോളിവുഡിൽ ഇടം കണ്ടെത്തിയ നടനാണ് സഞ്ചയ് ദത്ത്.

  1981 ൽ ‘റോക്കി' എന്ന ചിത്രത്തിലൂടെ അഭിനയത്തിന് തുടക്കം കുറിച്ച സഞ്ചയ് ദത്തിന്റെ ജീവിതത്തിൽ ഒട്ടേറെ ഉയർച്ചകളും താഴ്ച്ചകളും ഉണ്ടായിട്ടുണ്ട്.

  ‘ഖല്‍ നായക്' എന്ന സുഭാഷ് ഘായി ചിത്രത്തിന്‍റെ റിലീസിനായി ആരാധകരും മാധ്യമങ്ങളും കാത്തിരുന്ന സമയത്താണ് ബോംബെ കലാപത്തോനുബന്ധിച്ച് ആയുധങ്ങള്‍ സൂക്ഷിച്ചതിന്‍റെ പേരില്‍ സഞ്ജയ് ദത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതിന് ഏകദേശം രണ്ട് മാസത്തിനു ശേഷമാണ് ചിത്രം റിലീസ് ചെയ്തത്.

  ഖല്‍ നായക് റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ വമ്പന്‍ വിജയം ആഘോഷിച്ചപ്പോള്‍ സഞ്ജയ് ദത്ത് ജയിലഴികൾക്കുള്ളിലായിരുന്നു.

  സിനിമയിൽ കാണാൻ കഴിയുന്നവ :

  സിനിമയിൽ കാണാൻ കഴിയുന്നവ :


  മൂന്ന് പതിറ്റാണ്ടുകളായി ബോളിവുഡിൽ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങിയ സഞ്ചയ് ദത്തിന്റെ സ്വകാര്യ ജീവിതം അതിശയിപ്പിക്കുന്നതും, നിഗൂഡതകൾ നിറഞ്ഞതുമാണ്. ‘സഞ്ചു' സിനിമ താരത്തിന്റെ ജീവിതത്തിൽ നമ്മൾ അറിഞ്ഞതും അറിയാത്തതുമായ വിജയങ്ങളും, പരാജയങ്ങളുമടക്കം നിരവധി സംഭവങ്ങളെ തുറന്നുകാട്ടുന്നതാണ്‌. യൗവനകാലം തൊട്ട് ഇത് വരെയുമുള്ള സഞ്ചയ്‌ ദത്തിന്റെ ജീവിതം പ്രദിപാദിക്കുന്ന ചിത്രത്തിൽ താരത്തിന്റെ കുടുംബവുമായുള്ള അടുപ്പം, ലഹരിക്ക് അടിമയായ മുഹൂർത്തങ്ങൾ, പലതരത്തിലുള്ള പ്രണയബന്ധങ്ങൾ, മൂന്ന് വിവാഹങ്ങൾ എന്നിവക്കൊപ്പം പ്രധാനമായും കോളിളക്കം സൃഷ്ടിച്ച കേസും തുടർന്നുള്ള അറസ്റ്റും, ജയിലിലും പുറത്തുമായുള്ള വർഷങ്ങൾ നീണ്ട നിയമ പോരാട്ടവുമെല്ലാം രാജ് കുമാർ ഹിരാനി ദൃശ്യവൽക്കരിച്ച് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുമ്പോൾ സിനിമ വിസ്മയിപ്പിക്കുമെന്നതിൽ സംശയമില്ല.

  സഞ്ചയ് ദത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ള വ്യക്തികളിൽ ഏറെയും നമുക്ക് പരിചയമുള്ളവർ തന്നെയാണ്. ബോളിവുഡിലെ പ്രശസ്ത താരങ്ങളും അതിനാൽ തന്നെ സഞ്ചുവിലെ കഥാപാത്രങ്ങളായി എത്തും. ചിത്രത്തിൽ അവരെയൊക്കെ എങ്ങനെ അവതരിപ്പിച്ചിരിക്കുമെന്നതും പ്രേക്ഷകരെ ആകാംഷയിലാഴ്ത്തുന്ന കാര്യമാണ്.

  പഴുതുകളടച്ച് ഒരു പെർഫക്ട് ചിത്രം:

  പഴുതുകളടച്ച് ഒരു പെർഫക്ട് ചിത്രം:

  രൺബീർ കപൂറിനൊപ്പം മനീഷ കൊയ്രാള, പരേഷ് റാവൽ, ഡിയ മിർസ, വിക്കി കൗശൽ, സോനം കപൂർ, അനുഷ്ക ശർമ്മ, തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ‘സഞ്ചു' രാജ് കുമാർ ഹിരാനി ഫിലിംസ്, വിനോദ് ചോപ്ര ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.

  സഞ്ചുവിന്റെ അച്ഛൻ സുനിൽ ദത്തിന്റെ വേഷത്തിലാണ് പരേഷ് റാവൽ എത്തുന്നത്. പതിനാലോളം വർഷത്തിന് ശേഷം സിനിമയിലേക്ക് തിരികെ എത്തുന്ന മനീഷ കൊയ്രാള സഞ്ചുവിന്റെ അമ്മ നർഗ്ഗീസായും എത്തുന്നു.

  സോനം കപൂർ സഞ്ചുവിന്റെ കുട്ടിക്കാലം മുതൽക്കുള്ള പ്രണയിനിയായും, ഡിയ മിർസ ഭാര്യ മാന്യതയായും ചിത്രത്തിലഭിനയിക്കുന്നു. ഒരു ജേർണലിസ്റ്റിന്റെ വേഷമാണ് അനുഷ്കയുടേത്.

  റിലീസിനുള്ള കാത്തിരിപ്പ്:

  റിലീസിനുള്ള കാത്തിരിപ്പ്:


  റോഹൻ - റോഹൻ സംഗീതമേകിയ "മേ ബഡിയാ തൂ ഭി ബഡിയാ" എന്ന ഗാനവും, വിക്രം മംട്രോസിന്റെ ഈണത്തിലുളള ‘കർ ഹർ മൈദാൻ ഫത്തേ' എന്ന ഗാനവും സൂപ്പർ ഹിറ്റായി കഴിഞ്ഞു ഇനിയും റിലീസ് ചെയ്തിട്ടില്ലെങ്കിലും എ. ആർ. റഹ്മാന്റെ ഗാനവും ചിത്രത്തിലുണ്ട്.

  ആകെമൊത്തം ചിത്രം നൽകുന്നത് വൻ പ്രതീക്ഷയാണ്. പാട്ടുകൾക്കും ട്രെയിലറിനും ലഭിച്ച സ്വീകാര്യത ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിലും പ്രകടമാണ്. മിനിമം 250 കോടിയിൽ കുറയാത്തൊരു ബിസിനസ്സാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്‌.

  സംവിധായകന്റെ മാജിക്ക് ഇത്തവണയും വർക്കു ചെയ്താൽ പക്ഷെ പ്രവചനങ്ങളേയും കടത്തിവെട്ടി ‘സഞ്ചു' കുതിക്കും.

  29 വെള്ളിയാഴ്ച്ച ഈ ചിത്രം തീയറ്ററുകളിലേക്കെത്തുന്ന നിമിഷത്തിനായി ഏവരും കാത്തിരിപ്പിലാണ്.

  English summary
  Lifestory of superstar in movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X