ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ വിസ്മയം ഉടൻ! ജല്ലിക്കെട്ടിന് അടുത്ത മാസം തിരിതെളിയും..
അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജല്ലിക്കെട്ട്. വിനായകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ പ്രഖ്യാപനം നേരത്തെ കഴിഞ്ഞിരുന്നു. പേര് അനൗണ്‍സ് ചെയ്ത് പോസ്റ്ററും പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജല്ലിക്കെട്ട് അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്നാണ് പറയുന്നത്.

40 ദിവസത്തിലേറെയാണ് ജല്ലിക്കെട്ടിന്റെ ചിത്രീകരണം ഉണ്ടാവുക. മുന്‍പ് പതിനൊട്ട് ദിവസം കൊണ്ട് ഈമയൗവിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ലിജോ ഞെട്ടിച്ചിരുന്നു. എസ് ഹരീഷ്, ആര്‍ ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ജല്ലിക്കെട്ടിന് തിരക്കഥ ഒരുക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹണം. പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗ് നടത്തുന്നു. ഓ തോമസ് പണിക്കരാണ് നിര്‍മാണം.
ആന്റണി വര്‍ഗീസാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദും നിമിഷ സജയനും സിനിമയിലുണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ 25 നും 35 നും ഇടയില്‍ പ്രായമുള്ള പുതുമുഖങ്ങളെ സിനിമയിലേക്ക് നായികയായി ക്ഷണിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ വിനായകന്‍ ഒരു കോടി രൂപ പ്രതിഫലം ചോദിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam


Click it and Unblock the Notifications











