കാറ്റിന്റെ പശ്ചാത്തലത്തില്‍ മധുരനൊമ്പരക്കാറ്റ്
കാറ്റിന്റെ പശ്ചാത്തലത്തില്‍ മധുരനൊമ്പരക്കാറ്റ്
ഭീകരരൂപിയായ കാറ്റിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഒരു സിനിമയൊരുങ്ങി. കമല്‍ ഒരുക്കുന്ന മധുരനൊമ്പരക്കാറ്റ്... പ്രധാന കഥാപാത്രങ്ങളായ വിഷ്ണുവിനും പ്രിയംവദക്കും ഒപ്പം തന്നെ സിനിമയില്‍ മുഴുനീളം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് കാറ്റ്.
വിഷ്ണുവും പ്രിയംവദയും ജീവിതത്തില്‍ ദുരിതങ്ങള്‍ അനുഭവിച്ചാണ് ഒന്നായത്. സ്നേഹത്തിന്റെ പ്രവാഹത്തിനിടയിലും ദുരന്തങ്ങള്‍ അവരെ തേടിയെത്തി. ചെയ്യാത്ത കുറ്റത്തിന് പ്രിയംവദ ജയില്‍ ശിക്ഷയനുഭവിക്കേണ്ടി വന്നതോടെ ആ ബന്ധം താല്‍ക്കാലികമായി മുറിഞ്ഞു. എങ്കിലും സ്നേഹത്തിന്റെ ഉറവകള്‍ വറ്റാതെ സൂക്ഷിച്ച വിഷ്ണുവും പ്രിയംവദയും വീണ്ടും ഒന്നാകാനായി ആറ്റുനോറ്റിരുന്നു.
ആയിടെയാണ് വിഷ്ണു മകളുമൊത്ത് കാസര്‍കോട്ടെ അനന്തപുരം ഗ്രാമത്തിലെ ഒരു സ്കൂളില്‍ പുതിയ മാഷായെത്തുന്നത്. കാറ്റൊന്നാഞ്ഞടിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന സ്കൂള്‍... സ്കൂള്‍ കാറ്റില്‍ തകര്‍ന്നുവീഴണമേ എന്ന് പ്രാര്‍ത്ഥിക്കുന്ന ശിവന്‍കുട്ടി മാസ്റര്‍ ഹെഡ്മാസ്ററായ സ്കൂള്‍... ഏക യാത്രാ വാഹനമായ അബ്ദുള്ളക്കയുടെ കുതിരവണ്ടി... ഇവയാണ് അവരെ അനന്തപുരത്തേക്ക് ക്ഷണിച്ചത്.
വിഷ്ണു ഗ്രാമത്തിലെ ജീവിതവുമായി ഇടപഴകുമ്പോഴേക്കും നൊമ്പരങ്ങള്‍ക്കറുതിവരുത്തി പ്രിയംവദ ജയില്‍ മോചിതയായി. സ്നേഹിക്കുന്ന ഹൃദയങ്ങള്‍ വീണ്ടും ഒന്നു ചേര്‍ന്നു. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും തേരില്‍ പുതിയ ജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ അവര്‍ തീരുമാനിച്ചപ്പോഴാണ് അടുത്ത ദുരന്തം അവരെ സമീപിക്കുന്നത്... അവരറിയാതെ... എന്നാല്‍ ഗ്രാമമെല്ലാമറിഞ്ഞ്....
സൂപ്പര്‍ഹിറ്റായ നിറത്തിനുശേഷം കമലും ജോണിസാഗരികയും ഒത്തു ചേരുന്ന മധുരനൊമ്പരക്കാറ്റ് ഓണത്തിനെത്തുന്ന ചിത്രങ്ങളില്‍ ഏറെ പുതുമ അവകാശപ്പെടാവുന്നതായിരിക്കും. കാറ്റിന്റെ സമസ്തഭാവങ്ങളും ആവിഷ്കരിക്കുന്ന ഈ ചിത്രം ഡി.ടി.എസ്സിലാണ് തിയേറ്ററുകളിലെത്തുക.
വിഷ്ണുവിനെ ബിജു മേനോന്‍ അവതരിപ്പിക്കുമ്പോള്‍ പ്രിയംവദയായെത്തുന്നത് സംയുക്താ വര്‍മ്മയാണ്. അബ്ദുള്ളയായി മാള അരവിന്ദന്‍ അഭിനയിക്കുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണനാണ് ശിവന്‍കുട്ടി മാസ്റര്‍. കാവ്യയാണ് മധുരനൊമ്പരക്കാറ്റിലെ മറ്റൊരു നായിക.


Click it and Unblock the Notifications