twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ മായാബസാര്‍

    By Staff
    |

    ടി എ റസാക്ക് തിരക്കഥയെഴുതുന്ന ഒരു മമ്മൂട്ടി ചിത്രത്തിന് ഇനി അദ്ദേഹത്തിന്റെ ആരാധകര്‍ കയറുമോയെന്ന് ഉറപ്പില്ല. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന തമാശകളിലൊന്ന് കടമെടുത്താല്‍, മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങള്‍ക്കും ഇനി റസാഖ് കഥയെഴുതണേയെന്നാണ് ലാലിന്റെ ആരാധകരുടെ പ്രാര്‍ത്ഥന. അത്ര വലിയ ചതിയാണ് പരുന്ത് മമ്മൂട്ടിയുടെ ആരാധകരോട് ചെയ്തത്.

    ഏതായാലും മമ്മൂട്ടിയുടെ മായാബസാറിന്റെയും കഥയും തിരക്കഥയും ടി എ റസാഖിന്റെ വകയാണ്. വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന ചന്തയായ മായന്നൂരിലെ മായാബസാറിന്റെ പശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ കഥ പറയുകയാണ് മായാ ബസാര്‍.

    സിബി മലയിലിന്റെയും ബ്ലെസിയുടെയും കീഴില്‍ നിന്ന് സംവിധാനം പഠിച്ച തോമസ് സെബാസ്റ്റിയന്റെ ആദ്യ ചിത്രമാണ് മായാ ബസാര്‍.

    ഓടിത്തളരുന്ന ഓരോ വണ്ടിയിലും ഒരു മനുഷ്യജീവനെ കാണുന്ന കുമാരന്‍കുട്ടിയാശാനാണ് മായാ ബസാറിലെ പ്രധാന വാഹന പൊളിപ്പ് സ്ഥാപനം നടത്തുന്നത്. ആശാന്റെ പണിക്കാര്‍ ഓരോ വണ്ടിയും വെട്ടിപ്പൊളിക്കുമ്പോള്‍ അദ്ദേഹം വിഷമം മറക്കാന്‍ മദ്യസേവ തുടങ്ങും.

    ഓരോ വണ്ടിയും വെട്ടിപ്പൊളിക്കപ്പെടുമ്പോള്‍ ചങ്കു വിങ്ങുന്ന വേദനയാണ് ആശാന്. ആ വേദന മറക്കാനാണ് മദ്യം. പ്രിയപ്പെട്ടവരുടെ ചിത എരിഞ്ഞടങ്ങുമ്പോഴുണ്ടാകും പോലത്തെ തീവ്ര വേദന സഹിക്കാന്‍ മദ്യമാണ് കൂട്ട്.

    മാള അരവിന്ദനാണ് കുമാരന്‍കുട്ടി ആശാനാകുന്നത്. കഥയില്‍ പറയും പ്രകാരമുളള ആശാന്‍ സ്ക്രീനിലും മിന്നിയാല്‍ മാളയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകുമിത്.

    അടുത്ത പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X