twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രമേശനും ഭദ്രനും തമ്മിലുളള കുടിപ്പക

    By Staff
    |

    മമ്മൂട്ടിയുടെ മായാബസാര്‍ - 2
    രമേശനാണ് മായാബസാറിലെ ഇപ്പോഴത്തെ താരം. പൗരുഷവും തന്റേടവും സൗന്ദര്യവും വാക്‍സാമര്‍ത്ഥ്യവുമൊക്കെ ആവശ്യത്തിലധികമുളള രമേശനിലേയ്ക്ക് ചന്തയുടെ നേതൃസ്ഥാനം തനിയെ വന്നു ചേര്‍ന്നതാണ്.

    ബസാറിലെ രമേശന്റെ എതിരാളിയാണ് ഭദ്രന്‍. തൊഴില്‍പരമായി രമേശനോട് ഭദ്രനുണ്ടായിരുന്ന സ്പര്‍ദ്ധ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വന്നു.

    ബസാറിനുളളില്‍ ചായക്കട നടത്തുന്ന മായക്കുട്ടിയ്ക്ക് രമേശനെ ഇഷ്ടമാണ്. അമ്മയും അനുജന്‍ കുട്ടനുമടങ്ങുന്ന കുടുംബത്തിന്റെ വരുമാനമാര്‍ഗമാണ് ആ ചായക്കട.

    മായക്കുട്ടിയില്‍ ഭദ്രന്‍ കണ്ണുവെച്ചത് ബസാറിനെ കൊണ്ടെത്തിച്ചത് അപ്രതീക്ഷിത സംഭവങ്ങളിലേയ്ക്കാണ്.

    മമ്മൂട്ടിയാണ് രമേശനാകുന്നത്. ഭദ്രന്‍ കലാഭവന്‍ മണിയും. പക്കാ വില്ലനായി മണി പ്രത്യക്ഷപ്പെടുന്ന മായാബസാര്‍ അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെടും. മണി അവതരിപ്പിച്ച വില്ലന്‍മാരില്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന തരത്തിലാണ് ഈ കഥാപാത്രത്തെ റസാഖും സംവിധായകനും രൂപപ്പെടുത്തിയിരിക്കുന്നത്.

    സലിം കുമാര്‍, സുരാജ് വെ‍ഞ്ഞാറമൂട്, ബിജുക്കുട്ടന്‍ എന്നീ ചിരിത്തമ്പുരാന്മാരുടെ പ്രകടനം ചിത്രത്തിന്റെ പ്രത്യേകതയാണ്. രമേശന്റെ അച്ഛനായ ആക്രി ദാമോദരന്‍ എന്ന കഥാപാത്രത്തെ രാജന്‍ പി ദേവ് അവതരിപ്പിക്കുന്നു. സ്വന്തം മകന്റെ പണവും മോഷ്ടിച്ച് മുങ്ങുന്ന ആക്രി ദാമോദരനും പ്രേക്ഷകരെ രസിപ്പിക്കുന്ന കഥാപാത്രമാണ്.

    വയലാര്‍ ശരതിന്റെ വരികള്‍ക്ക് രാഹുല്‍രാജാണ് ഈണം പകരുന്നത്. കാമറാമാന്‍ മനോജ് പിളള. അഖില്‍ സിനിമാസിന്റെ ബാനറില്‍ സജി എസ് മംഗലത്ത് നിര്‍മ്മിക്കുന്ന ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും.

    മുന്‍പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X