»   » മാറ്റിനിയിലൂടെ മഖ്ബൂല്‍ നായകനാവുന്നു

മാറ്റിനിയിലൂടെ മഖ്ബൂല്‍ നായകനാവുന്നു

Posted By:
Subscribe to Filmibeat Malayalam

തട്ടത്തിന്‍ മറയത്തിനുശേഷം മറനീക്കിപുറത്തുവരുന്ന പ്രണയകഥകളിലേക്ക് മാറ്റിനി എന്ന ചിത്രം കൂടി ഒരുങ്ങുന്നു. സെക്കന്റ് ഷോക്കുശേഷം എംഒപിഎല്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന മാറ്റിനി സംവിധാനം ചെയ്യുന്നത് ചലച്ചിത്രപരസ്യ ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ അനീഷ് ഉപാസനയാണ്. ദുല്‍ഖര്‍ ചിത്രമായ സെക്കന്റ് ഷോ ഹിറ്റാക്കിയതിന് പിന്നാലെയാണ് മമ്മൂട്ടി കുടുംബത്തില്‍ മറ്റൊരു താരത്തെ സൃഷ്ടിയ്ക്കാന്‍ എഒപിഎല്‍ ഒരുങ്ങുന്നത്.

അനീഷിന്റെ പ്രഥമ സംവിധാന സംരംഭത്തില്‍ നായകനായെത്തുന്നത് മമ്മൂട്ടിയുടെ സഹോദരപുത്രനായ മഖ്ബൂല്‍ സല്‍മാനാണ്. നാട്ടില്‍ വാഴക്കുലകച്ചവടം നടത്തുന്ന മൂസാഹാജിയുടെ മകന്‍ നജീബിന് പഠിപ്പും പത്രാസുമൊക്കെയുണ്ടെങ്കിലും പറയത്തക്ക തൊഴിലും വരുമാനവുമില്ല.

മലപ്പുറം ജില്ലയിലെ ഉള്‍നാടന്‍ഗ്രാമത്തിലെ യാഥാസ്തിഥിക മുസ്‌ളീം കുടുംബാംഗമായ നജീബിന് പക്ഷേ ഒരു പ്രണയമുണ്ട്. തെക്കുവടക്കുനടന്ന് സമയം കൊല്ലുന്ന അവന്റെ ജീവിതത്തില്‍ ഇപ്പോള്‍ സൈനബ ഒരു പ്രതീക്ഷയാണ്. എന്നാല്‍ ചില അവിചാരിതചുറ്റു പാടുകള്‍ നജീബിനെ നാട്ടില്‍ നിന്നും ചെന്നൈയിലെത്തിക്കുന്നു. അവിടെ തൊഴില്‍ തേടി അലയുന്നതിനിടയില്‍ പാലക്കാട്ടുകാരിയായ സാവിത്രി എന്ന നര്‍ത്തകിയെ പരിചയപ്പെടുന്നു.

നൃത്തത്തിനോടുള്ള അഭിനിവേശവും അതുവഴി ഒരു തൊഴിലും തന്നെയാണ് ദരിദ്രകുടുംബാംഗമായ സാവിത്രിയേയും ചെന്നൈയില്‍ അലയാന്‍ പ്രേരിപ്പിച്ചത്. രണ്ടു സാഹചര്യങ്ങളിലൂടെ വന്ന ഇരുവരും ചിലയാഥാര്‍ത്ഥ്യങ്ങളെ സമാനമായി നേരിടേണ്ടിവരുന്ന മുഹൂര്‍ത്തങ്ങളാണ് മാറ്റിനിയെ സംഭവബഹുലമാക്കുന്നത്.

സാവിത്രിയായി മൈഥിലി വേഷമിടുമ്പോള്‍ പുതുമുഖം മൈഥിലി കൃഷ്ണയാണ് സൈനബയെ അവതരിപ്പിക്കുന്നത്. തലൈവാസല്‍ വിജയ് മൂസാഹാജിയായെത്തുമ്പോള്‍ ലെനയും പ്രധാനകഥാപാത്രമായി മാറ്റിനിയിലുണ്ട്. ഇന്ദ്രന്‍സ്, ശശികലിംഗ, ദിനേശ്
നായര്‍, ബിജു കൊടുങ്ങല്ലൂര്‍, സുനില്‍, സോജ, ഫാത്തിമ ബാബു, വല്‍സലാ മേനോന്‍ എന്നിവരാണ് മറ്റ് പ്രാധാനതാരങ്ങള്‍. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മാറ്റിനിയുടെ തിരക്കഥ, സംഭാഷണം അനില്‍ നിര്‍വ്വഹിക്കുന്നു.

English summary
After the successful launch of Dulquer Salmaan in the hit Second Show, AOPL Entertainment is all set to launch his cousin Maqbool Salmaan as a hero.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam