മറിയം മുക്കിലുള്ളത് എന്താണ്?
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള സിനിമകളിലൊന്നാണ് ഫഹദ് ഫാസില്‍ നായകനാകുന്ന 'മറിയം മുക്ക്'. തിരക്കഥാകൃത്തായി പേരെടുത്ത ജെയിസ് ആല്‍ബേര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 23 ന് തിയേറ്ററുകളിലെത്തും. എന്താണ് പ്രേക്ഷകര്‍ ഈ ചിത്രത്തില്‍ ഇത്രയേറെ പ്രതീക്ഷയര്‍പ്പിക്കാനുള്ള കാരണം?
പ്രധാന കാരണം ഫഹദ് ഫാസില്‍ തന്നെയാണ്. ഒരു മിനിമം ഗ്യാരണ്ടിയുള്ള ചിത്രമേ ഫഹദ് തിരഞ്ഞെടുക്കുകയുള്ളൂ എന്ന വിശ്വാസം പ്രേക്ഷകര്‍ക്കുണ്ട്. ഏത് വേഷവും അനായാസം ചെയ്യാം എന്ന് തെളിയിച്ച ഫഹദ് ഫാസില്‍ ആദ്യമായി ഒരു മുക്കുവന്റെ വേഷത്തിലെത്തുന്ന ചിത്രം കൂടെയാണ് മറിയം മുക്ക്. ഇതിന് മുമ്പ് റിലീസ് ചെയ്ത ചിത്രങ്ങള്‍ വച്ചാണല്ലോ പൊതുവെ നടന്മാരെ അളക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഫഹദിന്റെ കഴിഞ്ഞ റിലീസ് 'ഇയ്യോബിന്റെ പുസ്തക'മാണ്. ഈ വര്‍ഷത്തെ ആദ്യ റിലീസാണ് മറിയം മുക്ക്.

പിന്നെ തീര്‍ച്ചയായും ജെയിംസ് ആല്‍ബേര്‍ട്ട് സംവിധാനയകനായി രംഗത്ത് വരുമ്പോള്‍ അതിലെന്തെങ്കിലും ഇല്ലാതെയിരിക്കില്ല. 'ക്ലാസ്‌മേറ്റ്‌സ്' പോലെ മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ തിരക്കഥാകൃത്ത് കൂടെയാണ് ജെയിംസ് ആല്‍ബേര്‍ട്ട്. ആ ജെയിംസ് ആല്‍ബേര്‍ട്ട് ആദ്യമായി ഒരു ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു എന്ന് പറയുമ്പോള്‍ ഒട്ടും കുറയ്ല്ല.
ചിത്രത്തിന്റെ ട്രെയിലറും ടീസറും പാട്ടുകളുമൊക്കെ ഈ പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതാണ്. 'വിക്രമാദിത്യനി'ലൂടെ ശ്രദ്ധേയായ സന അല്‍ത്താഫ് നായികയായെത്തുന്ന മറിയം മുക്ക് പറയുന്നത് ഒരു പ്രണയകഥയാണ്. മനോജ് കെ ജയന്‍, അജു വര്‍ഗീസ്, ജോയി മാത്യു, ദേവി അജിത്ത് തുടങ്ങിയവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം വഹിക്കുന്ന ചിത്രത്തിന് പാട്ടൊരുക്കുന്നത് വിദ്യാസാഗറാണ്. സാം ബിഗ് മൂവീസിന്റെ ബാനറില്‍ എകെ സബീറാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications











