»   » മോഹന്‍ലാല്‍ ആരാധകരെ നയിക്കാന്‍ മീനൂട്ടി എത്തുന്നു, കമ്മാരനോടാണ് ഏറ്റുമുട്ടല്‍, പ്രിവ്യൂ വായിക്കാം!

മോഹന്‍ലാല്‍ ആരാധകരെ നയിക്കാന്‍ മീനൂട്ടി എത്തുന്നു, കമ്മാരനോടാണ് ഏറ്റുമുട്ടല്‍, പ്രിവ്യൂ വായിക്കാം!

Written By:
Subscribe to Filmibeat Malayalam

ഇന്ദ്രജിത്തും മഞ്ജു വാര്യരും നായികാനായകന്‍മാരെത്തുന്ന മോഹന്‍ലാല്‍ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഷു ദിനത്തില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. തടസ്സങ്ങളെല്ലാം നീങ്ങി സിനിമ ഏപ്രില്‍ 14 ന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ ഓഡിയോ ലോഞ്ച് തിങ്കളാഴ്ചയാണ് നടത്തിയത്. ഹര്‍ത്താല്‍ ദിനമായിരുന്നിട്ട് കൂടി താരങ്ങളും അണിയറപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പരോളിനെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കുള്ള കുരുക്ക് മുറുകുന്നു, അണിയറപ്രവര്‍ത്തകരുടെ നീക്കം?


സജിദ് യാഹിയ സംവിധാനം ചെയ്ത സിനിമ അനില്‍ നായറാണ് നിര്‍മ്മിച്ചത്. ഇതാദ്യമായാണ് ഒരു താരത്തിനോടുള്ള ഇഷ്ടത്തെക്കുറിച്ചും പ്രധാനപ്പെട്ട സിനിമകളിലെ കഥാപാത്രത്തെക്കുറിച്ചും സിനിമയൊരുക്കുന്നത്. മോഹന്‍ലാലിനോട് അനുമതി വാങ്ങിയതിന് ശേഷമാണ് ടൈറ്റില്‍ ഉപയോഗിച്ചത്. തിരക്കഥയും അദ്ദേഹത്തിന് കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെയാണ് ചിത്രം തുടങ്ങിയതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ, തുടര്‍ന്നുവായിക്കൂ.


തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രം, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം


മോഹന്‍ലാലിന്‍റെ പേരിലൊരു സിനിമ

സുനീഷ് വരനാടിന്റെ തിരക്കഥയില്‍ സജിദ് യഹിയ സംവിധാനം ചെയ്ത ചിത്രമാണ് മോഹന്‍ലാല്‍. പേര് കേട്ട് അത്ഭുതപ്പെടേണ്ട, സാക്ഷാല്‍ മോഹന്‍ലാലിന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള സിനിമ തന്നെയാണിത്. മഞ്ജു വാര്യരും ഇന്ദ്രജിത്തുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മീനുക്കുട്ടി, സേതുമാധവന്‍ ഈ പേരുകളിലാണ് നായകനും നായികയും എത്തുന്നത്. മീനുക്കുട്ടിക്ക് ലാലേട്ടനൊടുള്ള ഇഷ്ടത്തിലൂടെയാണ് സിനിമ മുന്നേറുന്നത്.


മഞ്ജു വാര്യരുടെ കഥാപാത്രം

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന സിനിമയില്‍ മീനുക്കുട്ടിയെന്ന തമാശക്കാരിയായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസറിലൂടെ ഇക്കാര്യം വ്യക്തമായിരുന്നു. കരിയറില്‍ ഇതാദ്യമായാണ് ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു. മീനുക്കുട്ടിയുടെ ഭര്‍ത്താവായ സേതുമാധവനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.


വൈറലായ ടൈറ്റില്‍ ഗാനം

സിനിമയുടെ ടൈറ്റില്‍ ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇന്ദ്രജിത്തിന്‍റെ മകള്‍ പ്രാര്‍ത്ഥനയാണ് ലാലേട്ടാ ലാലാ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത്. ചിത്രത്തിന്‍റെ ഒാഡിയോ ലോഞ്ചിനിടയില്‍ അച്ഛനും മകളും ചേര്‍ന്ന് ഈ ഗാനം ആലപിച്ചിരുന്നു. ഗാനം കേട്ട മോഹന്‍ലാലും താരപുത്രിയെ അഭിനന്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ പ്രമോഷന്‍ ഗാനം പുറത്തുവന്നത്.


മോഹന്‍ലാലിന്‍റെ പിന്തുണ

ഇത്തരത്തിലൊരു സിനിമയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം തന്നെ മോഹന്‍ലാലിനോട് സംസാരിച്ചിരുന്നുവെന്നും തിരക്കഥ കാണിച്ച് അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് ചിത്രവുമായി മുന്നോട്ട് പോയതെന്ന് സംവിധായകന്‍ പറ‍ഞ്ഞിരുന്നു. മോഹന്‍ലാലിനെ ഏറെ ഇഷ്ടപ്പെടുന്ന തങ്ങള്‍ക്ക് അദ്ദേഹത്തെക്കുറിച്ചൊരുക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടരാണ് മഞ്ജു വാര്യരും ഇന്ദ്രജിത്തും. സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ തിരക്കാറുണ്ടായിരുന്നുവെന്ന് മഞ്ജു വാര്യരും വ്യക്തമാക്കിയിരുന്നു.


മറ്റ് താരങ്ങള്‍

സലീം കുമാര്‍, അജു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, കെപിഎസി ലളിത, സിദ്ദിഖ്, ഹരീഷ് കണാരന്‍, സിദ്ദിഖ്, ഹരിശ്രീ അശോകന്‍, ബേബി മീനാക്ഷി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.മൈന്‍ഡ്‌സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ നായറാണ് ചിത്രം നിര്‍മ്മിച്ചത്. ടോണി ജോസഫും പ്രകാശ് ്‌ലക്‌സും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്.


English summary
Mohanlal film preview

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X