»   » ഐയാം ചന്ദ്രബോസ് എ ജെന്റില്‍മാന്‍

ഐയാം ചന്ദ്രബോസ് എ ജെന്റില്‍മാന്‍

Posted By:
Subscribe to Filmibeat Malayalam
കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ മലയാളി യൂത്ത് പറഞ്ഞു ശീലിക്കാന്‍ സാദ്ധ്യതയുള്ള അതിലേറെ ഇഷ്ടത്തോടെ കൊണ്ടുനടക്കാന്‍ താല്പര്യപ്പെടുന്ന ചന്ദ്രബോസ് എന്ന കഥാപാത്രം എവിടേയും സ്വയം പരിചയപ്പെടുത്തും ഇങ്ങനെ ഐയാം ചന്ദ്രബോസ് എജെന്റില്‍മാന്‍.

സൂപ്പര്‍താരം മോഹന്‍ലാലാണ് ചന്ദ്രബോസെങ്കില്‍ സൂപ്പര്‍ സംവിധായകന്‍ സിദ്ധിക്കാണ് ജെന്റില്‍മാന്റെ ശില്പി. ലേഡീസ് ആന്റ് ജെന്റില്‍മാനെന്ന ചിത്രത്തിലാണ് പ്രേക്ഷകഹൃദയം കീഴടക്കാനായ് മോഹന്‍ലാല്‍ ചന്ദ്രബോസ് എന്ന രസികന്‍ കഥാപാത്രമാവുന്നത്.

നാടോടിക്കാറ്റില്‍ ബികോം ഫസ്‌റ് ക്‌ളാസാണ് എന്ന് പരിചയപ്പെടുന്ന ലാല്‍ കഥാപാത്രത്തിന്റെ ഹാങ്ഓവര്‍ ഇപ്പോഴും പ്രേക്ഷകര്‍ക്കുള്ളിലുണ്ട്. വളരെ എനര്‍ജറ്റിക്കായ പോസിറ്റീവായ് ചിന്തിക്കുന്ന ചന്ദ്രബോസ് ആര്‍ക്ക് എന്ത് സഹായവും ചെയ്യാന്‍ എല്ലായ്‌പ്പോഴും തയ്യാറുള്ളയാളാണ്. ലൈഫില്‍ ലൈവ് ആണ് സദാ, നാളെ എന്ന ചിന്തയോ അതുകൊണ്ടുള്ള ആധികളോ അലട്ടുന്നില്ല. ജോലിയിലും വളരെ സിസ്റ്റമറ്റിക്കാണ്, ചിന്തയിലും പ്രവര്‍ത്തിയിലും പോസിറ്റീവായി നില്കുന്ന മണി എന്ന സന്തതസഹചാരിയും ജെന്റില്‍മാനൊപ്പമുണ്ടാകും.

മൈ ബോസിനുശേഷം ഐ.ടി കമ്പനി ചീഫായി സ്മാര്‍ട്ട് ആന്റ് ഇന്റലിജെന്റ് ലേഡിയായി മമ്ത മോഹന്‍ദാസ് ചന്ദ്രബോസിനൊപ്പമുണ്ട്. ഏതു ടെന്‍ഷനുള്ളവര്‍ക്കും ചന്ദ്രബോസിന്റെ സാമീപ്യവും സംസാരവും ഉന്മേഷപ്രദമാണ്.

നാലുസ്ത്രീകള്‍ നാലു സാഹചര്യത്തില്‍ ചന്ദ്രബോസിന്റെ മനസ്സിനെ സ്വാധീനിക്കുന്നു. മമ്തയുടെ അച്ഛന്‍ ശിവശങ്കരമേനോനായ് മന്ത്രി ഗണേഷ്‌കുമാറാണ് വേഷമിടുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം മോഹന്‍ലാലിന്റെ മറ്റൊരു ജനപ്രിയ കഥാപാത്രവുമായി അടുത്തവര്‍ഷം കാണാം.

English summary
In the upcoming movie 'Ladies and Gentleman' directed by Siddique, Mohanlal will be cast opposite 4 female characters.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam