ആകസ്മികതകളുമായി നക്ഷത്രങ്ങള്‍ പറയാതിരുന്നത്

By Staff

ആകസ്മികതകളുമായി നക്ഷത്രങ്ങള്‍ പറയാതിരുന്നത്

ആചാര്യ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നടക്കുന്ന ഗവേഷണവും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവങ്ങളുമാണ് സി.എസ്. സുധേഷ് സംവിധാനം ചെയ്യുന്ന നക്ഷത്രങ്ങള്‍ പറയാതിരുന്നത് എന്ന ചിത്രത്തിലെ പ്രമേയം.

ആസ്ത്മക്കു മരുന്നു കണ്ടുപിടിക്കാനുള്ള ഗവേഷണം നടത്തി വരികയാണ് ആചാര്യ ഫാര്‍മസ്യൂട്ടിക്കല്‍സ്. എന്നാല്‍ ഗവേഷണത്തിനുവേണ്ടി ലക്ഷങ്ങള്‍ ചെലവായതല്ലാതെ കാര്യമായി ഒരു പുരോഗതിയും ഉണ്ടായില്ല. പീന്നീട് ചേരുന്ന ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ അടിയന്തിര കോണ്‍ഫറന്‍സ് പ്രധാന ഗവേഷകനെ മാറ്റി പുതിയൊരാളെ നിയമിക്കാന്‍ തീരുമാനമെടുക്കുന്നു.

പുതിയ ഗവേഷകനായി എത്തുന്നത് നന്ദകുമാറാണ്. അയാള്‍ അവിടെവെച്ച് ശിവരഞ്ജിനി എന്ന പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നു. ക്രമേണ ശിവരഞ്ജിനി നന്ദകുമാറിന്റെ ഹൃദയസഖിയാകുന്നു. എന്നാല്‍ ശിവരഞ്ജിനിയെ വിവാഹം കഴിക്കണമെന്നുറച്ച് നടക്കുന്ന ഗൗരീശങ്കര്‍ ഇവരുടെ ബന്ധത്തിന് പ്രധാന വെല്ലുവിളിയായി.

പിന്നീട് ആചാര്യ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ ചില അപ്രതീക്ഷിത സംഭവങ്ങളാണുണ്ടായത്. ആ സംഭവങ്ങളുടെ ചുരുളഴിക്കുകയാണ് തിരക്കഥാകൃത്ത് ശത്രുഘ്നന്‍. ചില കഥാപാത്രങ്ങളുടെ കുസൃതികള്‍ മറ്റു കഥാപാത്രങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളാണ് നക്ഷത്രങ്ങള്‍ പറയാതിരുന്നത്. ആകസ്മികതകളാണ് ചിത്രത്തിന്റെ അടിസ്ഥാനം എന്ന് ശത്രുഘ്നന്‍ പറയുന്നു.

നന്ദകുമാറിനെ അവതരിപ്പിക്കുന്നത് മുകേഷാണ്. ദിവ്യാ ഉണ്ണിയാണ് ശിവരഞ്ജിനി. ഗൗരീശങ്കറായി ലാല്‍ അഭിനയിക്കുന്നു. കുറെക്കാലത്തിനു ശേഷം ജയഭാരതി വെള്ളിത്തിരയിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഹരിശ്രീ അശോകന്‍, രാജന്‍ പി. ദേവ്, ഇന്നസെന്റ്, ശാന്തകുമാരി, ചേര്‍ത്തല ലളിത എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X