വിഷ്ണു ഉണ്ണികൃഷ്ണന്റെ നിത്യഹരിത നായകന്‍ തിയ്യേറ്ററുകളിലേക്ക്! കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ
വിഷ്ണു ഉണ്ണികൃഷ്ണന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് നിത്യഹരിത നായകന്‍.ചിത്രം വെള്ളിയാഴ്ചയാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കിയുളെളാരു സിനിമയായിരിക്കും ഇതെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന.
എആര്‍ ബിനുരാജാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്‌നറായിട്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്.

നാല് പുതുമുഖതാരങ്ങളാണ് ചിത്രത്തില്‍ വിഷ്ണുവിന്റെ നായികമാരായി എത്തുന്നത്. ജയശ്രീ ശിവദാസ്,ശിവകാമി,രവീണ രവി.അഖില നാഥ് തുടങ്ങിയവരാണ് നായികമാര്‍. ഇവര്‍ക്കൊപ്പം ഇന്ദ്രന്‍സ്,ബിജു കുട്ടന്‍,ജാഫര്‍ ഇടുക്കി,സുനില്‍ സുഖദ, സാജു നവോദയ,എകെ സാജന്‍,ബേസില്‍ ജോസഫ്,മഞ്ജു പിളള,അഞ്ജു അരവിന്ദ് ,ഗായത്രി തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്.
ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജനൊപ്പം മനു തച്ചേട്ടും കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും പോസ്റ്ററുകള്‍ക്കും മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. കലികയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications











