»   » അലസനും മടിയനുമായ നിവിന്‍ പോളിയെ തൃഷ മാറ്റിയെടുക്കുമോ?, ഈ ഒരു ദിവസം കഴിഞ്ഞാല്‍ അറിയാം!!

അലസനും മടിയനുമായ നിവിന്‍ പോളിയെ തൃഷ മാറ്റിയെടുക്കുമോ?, ഈ ഒരു ദിവസം കഴിഞ്ഞാല്‍ അറിയാം!!

Written By:
Subscribe to Filmibeat Malayalam

നാളെ, ഫെബ്രുവരി 2 ന് നിവിന്‍ പോളിയുടെ 2018 ലെ ആദ്യത്തെ ചിത്രം റിലീസ് ചെയ്യുകയാണ്. ഹേ ജൂഡ് എന്ന ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് ശ്യാമപ്രസാദാണ്. തെന്നിന്ത്യന്‍ താരം തൃഷ ഹേയ് ജൂഡ് എന്ന ചിത്ത്രതിലൂടെ മലയാളത്തിലെത്തുന്നു എന്നതാണ് ഈ സിനിമയുടെ ആദ്യത്തെ പ്രത്യേകത.

ആ വികൃതിക്കാരിയായ താരപുത്രിക്ക് കല്യാണം, ഒരേയൊരു ചിത്രത്തിലൂടെ ഹിറ്റായ അമുദയെ ഓര്‍മയില്ലേ?


ശ്യാമപ്രസാദ് ചിത്രവും കഥാപാത്രവും പ്രേക്ഷകര്‍ക്ക് അന്യമായിരിക്കില്ല. നമുക്കിടയില്‍ ജീവിയ്ക്കുന്ന ആരൊക്കെയോ ആണ് പലപ്പോഴും ശ്യാമപ്രസാദിന്റെ കഥാപാത്രങ്ങള്‍. അത്തരത്തിലൊരു കഥാപാത്രമാണ് നിവിന്‍ അവതരിപ്പിയ്ക്കുന്ന ജൂഡ്.


കഥാ പശ്ചാത്തലം

അലസനും മടിയനുമൊക്കെയായ ഹേയ് ജൂഡിന്റെ ജീവിതത്തിലേക്ക് ക്രിസ് എത്തുന്നതും പിന്നീടുണ്ടാവുന്ന മാറ്റങ്ങളുമാണ് ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ കഥാ പശ്ചാത്തലം. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും അകമ്പടിയിലാണ് കഥ കടന്നു പോകുന്നത്.


നിവിന്റെ ജൂഡ്

ജൂഡ് എന്ന കഥാപാത്രമായി നിവിന്‍ പോളി എത്തുന്നു. ആദ്യമായാണ് ഇത്തരമൊരു മേക്കോവറോടെ നിവിന്‍ പോളി ഒരു കഥാപാത്രം ചെയ്യുന്നത്. തടി കൂട്ടി, ഒരു മന്ദബുദ്ധി ലുക്ക് കൊണ്ടു വരാന്‍ നിവിന്‍ ശ്രമിച്ചിട്ടുണ്ട്. ലുക്ക് മാത്രമല്ല, അഭിനയവും മികച്ചു നില്‍ക്കുന്നു എന്ന് ട്രെയിലര്‍ കണ്ടാല്‍ വ്യക്തമാകും


തൃഷയുടെ ക്രിസ്

ക്രിസ്റ്റല്‍ ആന്‍ ചക്രപ്പറമ്പ് എന്ന ക്രിസ് എന്ന കഥാപാത്രമായിട്ടാണ് തൃഷ മലയാളത്തിലെത്തുന്നത്. ഒന്നിനും മടിയില്ലാത്തെ, എല്ലാം അറിയാനും ചെയ്യാനും ആവേശമുള്ള കൂട്ടത്തിലാണ് ക്രിസ്. തൃഷയുടെ മലയാളം അരങ്ങേറ്റം ഒരിക്കലും മോശമാവില്ല.


സിദ്ധിഖ്

പതിവ് കഥാപാത്രങ്ങളില്‍ നിന്ന് അല്പം വ്യത്യസ്തമായിട്ടാണ് സിദ്ധിഖും ഹേയ് ജൂഡ് എന്ന ചിത്രത്തിലെത്തുന്നത്. ഡൊമനിക് എന്നാണ് കഥാപാത്രത്തിന്റെ പേര്. നിവിന്‍ പോളി അവതരിപ്പിക്കുന്ന ജൂഡിന്റെ അച്ഛനാണ് ഡൊമനിക്.


നീന കുറുപ്പ്

വര്‍ഷങ്ങള്‍ക്ക് ശേഷം നീനയ്ക്ക് അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രം ലഭിച്ചിരിയ്ക്കുകയാണ് ഹേയ് ജൂഡ് എന്ന ചിത്ത്രതില്‍. ജൂഡിന്റെ അമ്മയായിട്ടാണ് നീന ചിത്രത്തിലെത്തുന്നത്.


വിജയ് മേനോന്‍

ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമാണ് വിജയ് മേനോന്‍ അവതരിപ്പിയ്ക്കുന്നത്. ജൂഡിന്റെ അയല്‍വാസിയാണ്. അതേ സമയം ജൂഡിനെയും ക്രിസിനെയും ബന്ധിപ്പിയ്ക്കുന്നത് ഈ കഥാപാത്രമാണ്.


അജു വര്‍ഗ്ഗീസ്

നിവിന്‍ പോളിയുടെ സന്തത സഹചാരിയായ അജു വര്‍ഗ്ഗീസും ഹേയ് ജൂഡില്‍ ഒരു കഥാപാത്രമായി എത്തുന്നു. എന്നാല്‍ അജുവിന്റെ വേഷം മാത്രം സംസ്‌പെന്‍സാണ്. ഒരു സൂചനയും ട്രെയിലറില്‍ തന്നിട്ടില്ല.


ശ്യാമപ്രസാദിന്റെ സംവിധാനം

ഇവിടെ എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രമാണ് ഹേയ് ജൂഡ്. തുടര്‍ച്ചയായി നിവിന്‍ പോളിക്കൊപ്പമുള്ള രണ്ടാമത്തെ ചിത്രം. എന്നാല്‍ ഇവിടെ ഉള്‍പ്പടെ, ശ്യാമപ്രസാദ് ഒരുക്കിയ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹേയ് ജൂഡില്‍ ഹാസ്യത്തിന് ഒരുപാട് സാധ്യതകളുണ്ട്. അവതരണത്തിലെ സ്വാഭാവികത ഈ സിനിമയിലും കൊണ്ടു വന്നിട്ടുണ്ട്.


എഴുത്ത് നിര്‍മല്‍

ഇവിടെ എന്ന ചിത്രത്തില്‍ ശ്യാമപ്രസാദിന്റെ ചീഫ് അസോസിയേറ്റായി പ്രവൃത്തിച്ച നിര്‍മല്‍ സഹദേവ് ആണ് ഹേയ് ജൂഡിന് തിരക്കഥ എഴുതിയിരിയ്ക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി രണം എന്ന ചിത്രം സംവിധാനം ചെയ്യുന്നതും നിര്‍മല്‍ സഹദേവനാണ്.


സാങ്കേതിക വശം

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, മറിയം മുക്ക്, കലി, ഗപ്പി, അങ്കമാലി ഡയറീസ്, സോളോ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ഹേയ് ജൂഡിന്റെയും ഛായാഗ്രാഹകന്‍. കാര്‍തിക് ജോഗേഷ് ആണ് ചിത്ര സംയോജനം നിര്‍വ്വഹിക്കുന്നത്.


പാട്ടിന് പ്രാധാന്യം

സംഗീതത്തിന് വളരെ അധികം പ്രധാന്യമുള്ള ചിത്രമാണ് ഹേയ് ജൂഡ്. ശ്യാമപ്രസാദിനൊപ്പം മുന്‍പ് പ്രവൃത്തിച്ച നാല് സംവിധായകരാണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത്. രാഹുല്‍ രാജ് (ഋതു), ഔസേപ്പച്ചന്‍ (ഒരേകടല്‍), എം ജയചന്ദ്രന്‍ (അകലെ) ഗോപി സുന്ദര്‍ (ഇവിടെ) എന്നിവരുടെ മനോരഹ ഗാനങ്ങള്‍ സിനിമയിലെ ആകര്‍ഷണമാണ്.
English summary
Nivin Pauly's hey Jude will release tomorrow

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X