ഒരു പഴയ ബോംബ് കഥ പറയാന്‍ ഷാഫിയും ബിബിനും എത്തുന്നു! ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക്‌

By Midhun

അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ബിബിന്‍ ജോര്‍ജ്ജ് നായകനാവുന്ന ചിത്രമാണ് ഒരു പഴയ ബോംബ് കഥ. മലയാളത്തിലെ ഹിറ്റ് മേക്കര് ഷാഫിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ ബിബിന്റെ നായികയായി എത്തുന്നത്.

ഹരീഷ് കണാരനും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. നാളെയാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രവുമായാണ് ഇത്തവണയും ഷാഫി എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

bibin george

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി,ജിജോ കാവനാല്‍,ശ്രീജിത്ത് രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

bibin george-hareesh kanaran

ബിഞ്ജു ജോസഫിന്റെ തിരക്കഥയിലാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഹരിശ്രീ അശോകന്‍,സലീംകുമാര്‍,സോഹന്‍ ശ്രീനുലാല്‍, ബാലചന്ദ്രന്‍ ചുളളിക്കാട്,സേതുലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X