മര്യാദ രാമന്‍ എങ്ങനെ മര്യാദയില്ലാത്തവനായി
പൂനയിലെ റൈസ് മില്‍ തൊഴിലാളിയാണ് രാമന്‍. സൈക്കിളില്‍ അരി എത്തിച്ചുകൊടുക്കുകയാണ് അവന്റെ ജോലി. സൈക്കിള്‍ മാറി ഓട്ടോ വാങ്ങാന്‍ തീരുമാനിച്ച അവന്‍ അതിനുള്ള പണത്തിനായി നാട്ടിലെത്തുന്നു. അമ്മയുടെ കൈയില്‍ നിന്നു പണം വാങ്ങാന്‍ ആണ് എത്തുന്നത്. എന്നാല്‍ നാട്ടിലെത്തിയ അവന്‍ ഞെട്ടിപ്പോയി. അവനെ കാത്ത് അവിടെയൊരു സംഘമുണ്ടായിരുന്നു. അവരുടെ ലക്ഷ്യം രാമനെ കൊല്ലുകയായിരുന്നു.
മര്യാദയ്ക്കു ജീവിച്ചിരുന്ന രാമന്റെ ജീവിതം അതോടെ വഴിമാറുന്നു. അക്കഥയാണ് നവാഗത സംവിധായകനായ സുരേഷ് ദിവാകര്‍ ഒരുക്കുന്ന മര്യാദ രാമന്‍ പറയുന്നത്. ആന്റോ ജോസഫ് നിര്‍മിക്കുന്ന മര്യാദ രാമന്റെ സെറ്റിലാണ് ഇപ്പോള്‍ ദിലീപുള്ളത്. നിക്കിഗില്‍ റാണിയാണു നായിക. വെള്ളമൂങ്ങയുടെ ജയത്തോടെ നല്ല പേരാണ് ഇപ്പോള്‍ നിക്കിക്കുള്ളത്.

സിബി കെ തോമസ്- ഉദയ്കൃഷ്ണയുടെതാണ് കഥയും തിരക്കഥയും. വില്ലാളി വീരനു ശേഷം എത്തുന്ന ഈദിലീപ് ചിത്രം പതിവുപോലെ കോമഡിയും ആക്ഷനും സെന്റിമെന്റ്‌സുമല്ലാം ചേര്‍ന്നതാണ്. മമ്മൂട്ടിയുടെ രാജാധിരാജയ്ക്കു ശേഷം സിബിയും ഉദയനും ജയറാമിന്റെ മൈലാഞ്ചി മൊഞ്ചുള്ള വീടിനാണ് കഥയെഴുതിയത്. ഇപ്പള്‍ ദിലീപിനു വേണ്ടിയും.
ദിലീപ് ആണ് രാമന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. ഒരു കോടി രൂപ ചെലവിട്ട് നിര്‍മിച്ച സെറ്റാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. കലാസംവിധായകന്‍ ഗിരീഷ് മേനോന്‍ ആണ് ഇതൊരുക്കിയിരിക്കുന്നത്. ദിലീപിന്റെ ക്രി്‌സമസ് ചിത്രമായിരിക്കും മര്യാദരാമന്‍. അവതാരം, വില്ലാളിവീരന്‍ എന്നിവ പരാജയപ്പെട്ടതോടെ ഏറെ ശ്രദ്ധിച്ചാണ് ദിലീപ് സിനിമ ചെയ്യുന്നത്. അതുകൊണ്ടാണ് ദിലിപീന്റെ പതിവു ടീമിനെ തന്നെ ഈചിത്രത്തിനായി വച്ചിരിക്കുന്നതും. ഷാജി പാഷാണം ആണ് ചിത്രത്തിലെ പ്രധാന കൊമേഡിയന്‍.


Click it and Unblock the Notifications