»   » സങ്കൽപ്പങ്ങളെ മാറ്റിയെഴുതുന്ന സൂപ്പർ ഹീറോ: പാഡ് മാൻ!

സങ്കൽപ്പങ്ങളെ മാറ്റിയെഴുതുന്ന സൂപ്പർ ഹീറോ: പാഡ് മാൻ!

Posted By: SANDEEP SANTOSH
Subscribe to Filmibeat Malayalam

മറ്റ് സഹ താരങ്ങളേക്കാളും അധികം സിനിമകളുമായി ഓരോ വർഷവും പ്രേക്ഷകനു മുന്നിൽ എത്തുന്ന നടനാണ് അക്ഷയ് കുമാർ. റെക്കോർഡുകളിലും പ്രേക്ഷക സ്വീകാര്യതയിലും താരം മുന്നിൽ തന്നെയാണ്. 2018 ലെ തന്റെ ആദ്യ സിനിമയുമായി തീയറ്ററുകളും ആരാധകരുടെ മനസ്സും കീഴടക്കാൻ അക്ഷയ് ഫെബ്രുവരി 9ന് എത്തുകയാണ് പാഡ്മാൻ - ലൂടെ.

കിങ്ഖാൻ സൈക്കിൾ റിക്ഷയിൽ! കൂടെ കത്രീനയും അനുഷ്കയും! എന്താ സംഭവം? ആരാധകർ ഞെട്ടി, ചിത്രം കാണാം!

പാഡ് മാൻ ഒരു ബയോഗ്രഫിക്കൽ ഡ്രാമയാണ്.

തമിഴ്നാട്ടിലെ സോഷ്യൽ ആക്ടിവിസ്റ്റായ അരുണാചലം മുരുകനാഥം എന്ന വ്യക്തിയുടെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ട്വിങ്കിൾ ഖന്നയെഴുതിയ "ദ ലജന്റ് ഓഫ് ലക്ഷ്മിപ്രസാദ് "എന്ന ബുക്കിലെ ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ട്വിങ്കിൾ ഖന്ന സിനിമയുടെ നിർമ്മാണത്തിലും പങ്കാളിയാണ്.

ലക്ഷ്മി എന്ന കേന്ദ്ര കഥാപാത്രം സ്വന്തം കഴിവും അദ്ധ്വാനവും കൊണ്ട് കുറഞ്ഞ ചിലവിൽ സാനിട്ടറി നാപ്കിൻ ഉണ്ടാകാനുള്ള ഉപകരണം കണ്ടുപിടിക്കുകയും ,മറ്റ് വൻകിട കമ്പനികൾക്ക് ഈ വിദ്യകൊടുത്ത് കോടികൾ നേടാതെ ഗ്രാമങ്ങൾ തോറും കയറി സാധാരണക്കാരെ ബോധവല്കരിച്ച് തുച്ഛമായ വിലക്ക് കൊടുക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അക്ഷയ് യുടെ ഇപ്പോഴത്തെ ട്രാക്ക്

വ്യത്യസ്തമായ ചിത്രങ്ങളുമായാണ് അക്ഷയ് കുമാർ ഓരോ പ്രാവശ്യവും പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്. മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത രുസ്തം, എയർ ലിഫ്റ്റ് എന്നീ ചിത്രങ്ങൾ 2016 ൽ നൂറു കോടി ക്ലബ്ബിൽ എത്തിയവയാണ്.


2017 ൽ എത്തിയ ജോളി എൽ.എൽ.ബി 2, ടോയ്ലറ്റ് ഏക് പ്രേം കഥ എന്നിവയും വൻ ഹിറ്റുകൾ തന്നെയായിരുന്നു.ടോയ്ലറ്റ് ഏക് പ്രേം കഥ എന്ന ചിത്രത്തിൽ സ്വന്തം വീട്ടിൽ ശൗചാലയമില്ലാത്ത സ്ത്രീകളുടെ അവസ്ഥയായിരുന്നു വിഷയം. അതും ഒരു യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട് തന്നെ. 2018 ജനുവരി 26 ന് എത്തുമെന്ന് പ്രതീക്ഷിച്ച് പാഡ് മാൻ ഫെബ്രുവരി 9 നാണ് ഇപ്പോൾ എത്തുന്നത്.

മലയാളികളുടെ ജനപ്രിയയ താരവും

ആർ ബാൽകി കഥയെഴുതി സംവീധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളികളുടെ ഇഷ്ടതാരം ബിജു മേനോനും അഭിനയിക്കുന്നുണ്ട്. താരത്തിന്റെ ക്യാരക്ടറെ പറ്റി ഇപ്പോൾ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

പ്രധാനമന്ത്രിയുടെ സപ്പോർട്ട്!!!

സാമൂഹ്യ പ്രശ്നം കൈകാര്യം ചെയ്ത ടോയ്ലറ്റ് ഏക് പ്രേം കഥക്കു വേണ്ടി 2017 ൽ അക്ഷയ് നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോൾ പാഡ് മാൻ - നു വേണ്ടിയും മോഡിയുമായി ഡൽഹിയിൽ കുടികാഴ്ച ഉണ്ട് എന്നും ,പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേകം സിനിമയുടെ പ്രദർശനവും തയ്യാറാക്കിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

ഇന്ത്യക്ക്‌ മാത്രം സ്വന്തമായ സൂപ്പർഹീറോ!!!

തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ സന്ദർഭങ്ങൾക്കുചിതമായ ഹാസ്യരംഗങ്ങളും കോർത്തിണക്കിയാണ്‌ പാഡ് മാനായി അക്ഷയ് ഇത്തവണ വരുന്നത്‌. കഥ വിവരിക്കുന്നത് സാക്ഷാൽ അമിതാഭ് ബച്ചനും, ഇതിനോടകം ഹിറ്റായ ഗാനങ്ങൾക്ക് പിന്നിൽ അമിത് ത്രിവേദിയുമാണ്.
സോണി പിക്ചേർസ് പ്രദർശനത്തിനെത്തിക്കുന്ന പാഡ് മാൻ - നായകന്റെ അതിമാനുഷികമായ ആക്ഷ നൊന്നും ഇല്ലാതെ തന്നെ ഒരു യഥാർത്ഥ സൂപ്പ്ർ ഹീറോയെ കാട്ടിതരും എന്നതിൽ സംശയം വേണ്ട.

"എനിക്ക് കോടികൾ നേടണ്ട, കോടിക്കണക്കിനു ജനങ്ങൾക്ക് ഞാൻ ഉപകാരപ്പെട്ടാൽ മതി!”

ഒരു പ്രശസ്ത റിയാലിറ്റി ഷോയിൽ സൽമാൻ ഖാനെ അക്ഷയ് സാനിട്ടറി നാപ്കിൻ സിംപിളായി ഉണ്ടാകുന്ന രീതി പഠിപ്പിച്ചിരുന്നു, കൂടാതെ ലക്ഷ്മി എന്ന കഥാപാത്രത്തിനു വേണ്ടി അക്ഷയ് അന്നു പറഞ്ഞിരുന്നു - "എനിക്ക് കോടികൾ നേടണ്ട, കോടിക്കണക്കിനു ജനങ്ങൾക്ക് ഞാൻ ഉപകാരപ്പെട്ടാൽ മതി!"

നല്ലൊരു സിനിമയ്ക്കായി കാത്തിരിക്കാം നമുക്ക്.

Read more about: padman, bollywood movie, akshay kumar
English summary
preview of padman movie,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam