»   »  അങ്കമാലിക്കാരെ പോലെയാകുമോ ഈ ക്വീനും മെക്കാനിക് പിള്ളേരും?

അങ്കമാലിക്കാരെ പോലെയാകുമോ ഈ ക്വീനും മെക്കാനിക് പിള്ളേരും?

Posted By:
Subscribe to Filmibeat Malayalam

ഒരുകൂട്ടും പുതിയ താരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്. സമാനമായി ഒരുകൂട്ടം പുതുമുഖ താരങ്ങളുമായി എത്തുകയാണ് ക്വീന്‍. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മെക്കാനിക് എന്‍ജിനിയര്‍മാരായ ജെബിന്‍, ജോസഫ് ആന്റണി, ഷാരിഫ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചത്രം എന്‍ജിനിയറിങ് കോളേജ് ജീവിതത്തെ കുറിച്ചാണ് പറയുന്നത്. ആണ്‍കുട്ടികളുടെ മാത്രം കോട്ടയായ മെക്കാനിക്കല്‍ എന്‍ജിനിയറിങിന് ഒരു പെണ്‍കുട്ടി വരുന്നതാണ് കഥാ പശ്ചാത്തലം.

മമ്മൂട്ടി ബെല്‍റ്റില്‍ പിടിച്ചതില്‍ എന്താണ് തെറ്റ്; വിവാദ രംഗത്ത് അഭിനയിച്ച നടി തന്നെ ചോദിക്കുന്നു

queen

അടിച്ചുപൊളി കോളേജ് ജീവിതവും അവരുടെ പ്രണയവും വിരഹസും സൗഹൃദവുമൊക്കെ സിനിമയിലേക്ക് കടന്നു വരുന്നു. ഷിബി കെ മൊയ്തീനും റിന്‍ഷാദ് വെള്ളോടത്തിലുമാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതം സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം വിഷ്ണു ശര്‍മയാണ്.

ചിത്രത്തിന്റേതായി ഇതുവരെ റിലീസ് ചെയ്ത പാട്ടുകളും ട്രെയിലറും പോസ്റ്ററുകളും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പ്രേമം, ആനന്ദം, ഹാപ്പി വെഡ്ഡിങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വരുന്ന കാമ്പസ് ചിത്രം നിരാശപ്പെടുത്തില്ല എന്നാണ് വിശ്വാസം.

English summary
Queen will release soon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X