ആദിത്യവര്‍മ്മയുടെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്
ആദിത്യവര്‍മ്മയുടെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്
ആദിത്യവര്‍മ്മ ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്സും തീവ്രവാദിയായ കാര്‍ഗില്‍ ഗൗഡും തമ്മിലുള്ള പോരാട്ടത്തിന്റെ ആവിഷ്കരണമാണ് സലിം ബാബ സംവിധാനം ചെയ്യുന്ന റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്.
കൂര്‍മബുദ്ധിയും കൈക്കരുത്തും മുതലായുള്ള ആദിത്യവര്‍മ്മ ഒരു പെണ്‍പുലി തന്നെയാണ്. ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെ എതിരാളികളെ തറപറ്റിക്കുന്ന ഇവരുടെ നേതൃത്വപാടവം മുഖ്യമന്ത്രിയെ വളരെയേറെ ആകര്‍ഷിക്കുകയും ചെയ്തു. കാര്‍ഗില്‍ ഗൗഡ് എന്ന തീവ്രവാദിയെ അമര്‍ച്ച ചെയ്യാന്‍ വര്‍മ്മയെയും കൂട്ടരെയും നിയോഗിച്ചതിനു പിന്നിലെ വികാരവും ഇതു തന്നെയായിരുന്നു.
വര്‍മ്മയുടെ കൂട്ടാളികളായി ലക്ഷ്യം കൃത്യമായി ഭേദിക്കുന്ന ഷൂട്ട്മാന്‍ അര്‍ജുനും, ഗുസ്തിക്കാരനായ ടൈസണ്‍ ജോണും ഉണ്ട്. നഗരത്തിലെ എസ്.പിയായ ഭര്‍ത്താവ് പ്രദീപ് മേനോനില്‍ നിന്നും കരാട്ടേക്കാരനായ മകന്‍ വിഷ്ണുവര്‍ധനില്‍ നിന്നും വര്‍മ്മക്ക് നല്ല പിന്തുണ ലഭിക്കുന്നു.
അനീതിക്കെതിരെ പോരാടാന്‍ കൈയ്മെയ് മറന്ന് പ്രവര്‍ത്തിക്കുന്ന വസന്തകുമാരിയും ആദിത്യവര്‍മ്മയുടെ പിന്നണിയില്‍ നിരന്നതോടെ വര്‍മ്മയുടെ നീക്കങ്ങള്‍ക്ക് ബഹുജനപിന്തുണയും ലഭിച്ചു. ഇവരുടെയെല്ലാം പിന്തുണയോടെ കാര്‍ഗില്‍ ഗൗഡിനെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ആദിത്യവര്‍മ്മ ഐ.പി.എസ്.
ഒരിടവേളക്കു ശേഷം ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് നിര്‍മ്മാണ-വിതരണ രംഗത്തേക്ക് വീണ്ടുമെത്തുന്ന റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് തീര്‍ത്തും ഒരു ആക്ഷന്‍ ചിത്രമാണ്. ആദിത്യവര്‍മ്മയായി വാണി വിശ്വനാഥാണ് എത്തുന്നത്. ഭര്‍ത്താവ് പ്രദീപ് മേനോനെ അവതരിപ്പിക്കുന്നത് ബച്ചുവാണ്. മാസ്റര്‍ ചെങ്കിസ്ബിന്‍ ബാബ വര്‍മ്മയുടെ മകന്‍ വിഷ്ണുവര്‍ധനെ അവതരിപ്പിക്കുന്നു. ഷൂട്ട്മാന്‍ അര്‍ജുനെ കലാഭവന്‍ മണിയും ടൈസണ്‍ ജോണിനെ ഭീമന്‍ രഘുവും അവതരിപ്പിക്കുന്നു. വസന്തകുമാരിയായെത്തുന്നത് വിനീതയാണ്.


Click it and Unblock the Notifications