കഥയ്ക്ക് വ്യക്തമായൊരു രാഷ്ട്രീയമുണ്ട്

By Nirmal Balakrishnan

Next »

« Previous

വയനാട് ജില്ലയിലെ സിപിഎമ്മിന്റെ ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ് അനൂപ്. എന്‍ജിനീയറിങ്ങില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസായെങ്കിലും പാര്‍ട്ടിയും നാടകവും കാരണം ജോലിക്കൊന്നും പോകുന്നില്ല. സഖാവ് വര്‍ഗീസിന്റെ ജനുസില്‍പെട്ട ആളാണ് അനൂപ്. പൂര്‍ണമായും പാര്‍ട്ടിക്കു വേണ്ടിയും സാധാരാണക്കാര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ആള്‍.

ചുരമിറങ്ങിയാല്‍ ഇയാള്‍ മികച്ചൊരു നാടക നടനാണ്. കോഴിക്കോട്ടെ നാടകസംഘത്തിനു വേണ്ടി വ്യത്യസ്തമായ നാടകം ചെയ്യുകയാണ് അനൂപ് (ഫഹദ്) ന് ഇഷ്ടവിനോദം. നഗരത്തിലെത്തുമ്പോള്‍ ഇദ്ദേഹം ടെക്കിയായി മാറും. (ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇങ്ങനെയാകില്ല എന്ന് സംവിധായകന് അറിയാത്തത് വിവരക്കേടുകൊണ്ടു മാത്രം). ജീന്‍സും ടീ ഷര്‍ട്ടും ലാപ്‌ടോപ്പും ഫേസ്ബുക്കുമാണ് അനൂപിനെ കോഴിക്കോട് നഗരത്തിലെത്തുമ്പോള്‍ വേറൊരു മനുഷ്യനാക്കുന്നത്. ഒരുരാത്രി നാടകം കഴിഞ്ഞ് സുഹൃത്തായ നവാസ് (സൈജുകുറുപ്പ്)നൊപ്പം ലോഡ്ജിലേക്കു പോയ അനൂപ് അടുത്ത ദിവസം കൊല്ലപ്പെട്ട നിലയിലാണ് കാണുന്നത്.

രമേഷ് (ആസിഫ്) ഒരു മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് ആണ്. ഇഷ്ടപെണ്ണിനെ വീട്ടില്‍ നിന്നിറക്കി കൊണ്ടുവന്ന് പോറ്റാന്‍ കഷ്ടപ്പെടുന്ന യുവാവ്. ഫഌറ്റ് വാങ്ങിയ വകയിലും മറ്റും വലിയ സാമ്പത്തിക ബാധ്യതയുണ്ട്. കഴുത്തറപ്പന്‍ ബാങ്കില്‍ നിന്നാണ് ലോണെടുത്തിരിക്കുന്നത്. അടവു തെറ്റിയപ്പോള്‍ ബാങ്കില്‍ നിന്നുള്ള ഗുണ്ടകള്‍ വീട്ടില്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. വിവാഹം കഴിക്കുന്നതിനു മുന്‍പ് അയാള്‍ നഗരത്തിലെ സിസി പിടിത്തക്കാരനും ഗുണ്ടാസംഘത്തിലെ അംഗവുമായിരുന്നു.

എന്നാല്‍ പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുമ്പോള്‍ സാമ്പത്തിക ബാധ്യത അയാളെ വലയ്ക്കുകയാണ്. അനൂപ് കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം രമേഷിനെ കാണാതാകുന്നു. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നില്‍ക്കുമ്പോള്‍ വരുന്ന ഫോണ്‍ കോള്‍ പ്രകാരം അയാള്‍ ഒളിവില്‍ പോകുന്നതാണ്. ആ പോക്കില്‍ എന്തോ ദുരൂഹതയുണ്ടെന്ന് ഉറപ്പാണ്. പോകുന്നതിനു മുന്‍പ് രാത്രി അയാള്‍ ഒരു കത്തി പുഴയില്‍ എറിയുന്നുണ്ട്. അപ്പോള്‍ അനൂപിന്റെ കൊലയാളി രമേഷാണെന്ന് പ്രേക്ഷകന് ഏകദേശം സൂചന ലഭിക്കുന്നു.

മാര്‍ക്കറ്റിങ് എക്‌സിക്യട്ടീവായ രമേഷ് എന്തിന് രാഷ്ട്രീയക്കാരനായ അനൂപിനെ കൊല്ലണം? രതീഷ് വാസുദേവ് (മോഹന്‍ലാല്‍) എന്ന കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പൊലീസ് ആണ് അനൂപ് വധം അന്വേഷിക്കുന്നത്. വയനാട്ടില്‍ അനൂപിന്റെ രാഷ്ട്രീയപ്രവര്‍ത്തനമെല്ലാം എസിപിയുടെ അന്വേഷണം ആരംഭിക്കുമ്പോഴാണ് പ്രേക്ഷകര്‍ അറിയുന്നത്. എന്‍ജിനീയറിങ് കഴിഞ്ഞിട്ടും മികച്ച ജോലി ഓഫറുകള്‍ വന്നിട്ടും എന്തുകൊണ്ട് അയാള്‍ അത് സ്വീകരിക്കുന്നില്ലെന്ന് വയനാട്ടിലെത്തുമ്പോള്‍ നാം അറിയും.

ഈ വയനാടിനെ ഇന്ന് നശിപ്പിക്കുന്നത് ടൂറിസം മാഫിയയാണ്. അവിടുത്തെ ആദിവാസി ജീവിതം മുടിച്ച് റിസോര്‍ട്ട് മാഫിയകള്‍ വയനാടിനെ നശിപ്പിക്കുന്നു. ആ മാഫിയയ്ക്ക് മുന്‍പില്‍ പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഒരു ഭീഷണിയാണ്. അവര്‍ക്ക് അയാളെ നശിപ്പിക്കണം. അതിന് അവര്‍ കൂട്ടുപിടിക്കുന്നത് നഗരത്തിലെ കഴുത്തറപ്പന്‍ ബാങ്കിനെയും. ആ ബാങ്ക് ഈ കൃത്യം നടത്തുന്നത് ജീവിക്കാന്‍ കഷ്ടപ്പെടുന്ന ഒരു മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് വഴിയും.

ചടുലമായ നീക്കങ്ങളും കുറ്റാന്വേഷത്തില്‍ ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവും വഴി റെഡ് വൈന്‍ പ്രേക്ഷകരെ ശ്വാസമടക്കിപിടിച്ചാണ് സിനിമ കാണാന്‍ പിടിച്ചിരുത്തുന്നത്. എന്നാല്‍ ക്ലൈമാക്‌സ് എത്തുന്നതിനു മുന്‍പ് ഈ ഉദ്വേഗം നശിച്ചുപോകുകയാണ്. മികച്ചൊരു തുടക്കമുള്ള ചിത്രത്തില്‍ മികച്ചൊരു അന്ത്യമുണ്ടായില്ല എന്നതൊരു പോരായ്മ തന്നെയാണ്.

അടുത്ത പേജിൽ

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X