കഥമോഷണം, കേസ്: റിലീസിങിനു മുമ്പെ വിവാദം
മോഹന്‍ലാല്‍, ഫഹദ്, ആസിഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമെന്ന രീതിയിലായിരുന്നു റെഡ് വൈന്‍ ആദ്യം വാര്‍ത്താപ്രാധാന്യം നേടിയിരുന്നത്. എന്നാല്‍ പിന്നീട് ഈ ചിത്രം വിവാദത്തിലൂടെ ശ്രദ്ധേയമായി. കഥാ മോഷണവുമായി ബന്ധപ്പെട്ടായിരുന്നു അത്. കണ്ണൂര്‍ ജില്ലയിലെ നൗഫല്‍ ബ്ലാത്തൂര്‍ എന്ന യുവാവ് തന്റെ കഥ മാമന്‍ കെ. രാജന്‍ എന്ന സഹസംവിധായകനോട് പറയുകയും അയാള്‍ പിന്നീട് ഇത് അടിച്ചുമാറ്റി സ്വന്തമാക്കുകയുമായിരുന്നുവെന്നായിരുന്നു ആരോപണം.
പിന്നീട് കോടതി ഇടപെട്ട് കഥ നൗഫലിന്റെതാണെന്നു ഉറപ്പിച്ചു. ആദ്യകാലത്ത് നൗഫലിന്റെ പേര് കഥയുടെ സ്ഥാനത്ത് കൊടുക്കാന്‍ സംവിധായകന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കോടതി ഇടപെടലിലൂടെ കൊടുക്കേണ്ടി വന്നു. ഇതിലെ അനൂപ് (ഫഹദ്) എന്ന കഥാപാത്രം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്. കഥാകൃത്തായ നൗഫലും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണ്.
വയനാട് ജില്ലയെ നന്നായി അറിയുന്ന ആള്‍ക്കേ അവിടുത്തെ ഭൂമാഫിയുടെ നീരാളിപിടിത്തം അറിയൂ. നൗഫലിന് അതും അറിയാം. കാരണം അയാളുടെ ദേശത്തിനു തൊട്ടടുത്താണ് വയനാട് ജില്ല. അവിടുത്തെ ജീവിതം നന്നായി ഈ കഥയില്‍ കൊണ്ടുവന്നിട്ടുണ്ട്.
പുതിയ സ്വാദുമായി റെഡ്‌വൈന്‍


Click it and Unblock the Notifications











