twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിനെ ഒഴിവാക്കാന്‍ റീനു കണ്ടെത്തിയ വഴി

    By Aswathi
    |

    വനിതാ രത്‌നം മാഗസിന്റെ റിപ്പോര്‍ട്ടറാണ് വിനീത് എന്‍ പിള്ള. സത്യസന്ധനും മിടുക്കനുമായ റിപ്പോര്‍ട്ടറായിരുന്നു വിനീത്. ഇയാളെഴുതിയ ആര്‍ട്ടിക്ക്ള്‍സ് ഒരുപാട് വായിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ വിനീതിന് ജോലിയില്‍ പഴയതുപോലെ ആത്മാര്‍ത്ഥതയൊന്നുമില്ല.

    സ്വാഭാവികമായും വനിതാരത്‌നത്തിന്റെ ചുമതല വഹിക്കുന്ന കല്യാണിയ്ക്ക് വിനീതിനെ എങ്ങനെയെങ്കിലും പുറത്താക്കണം എന്ന ചിന്തയുണ്ടാകുമല്ലോ. പലപണിയും നോക്കിയിട്ട് നടക്കാതായപ്പോഴാണ് കല്യാണിയുടെ മുന്നില്‍ ഒരു വഴി തെളിഞ്ഞത്.

    mohanlal-reenu

    സമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ അറിയപ്പെടുന്ന അഡ്വക്കറ്റ് ദീപയുടെ അഭിമുഖം എടുക്കാന്‍ വിനീതിനെ പറഞ്ഞയയ്ക്കുക. ദീപയുടെ അഭിമുഖം ഒരിക്കലും വിനതിന് ലഭിയ്ക്കില്ലെന്ന വിശ്വാസമാണ് ഈ തന്ത്രത്തിന് പിന്നില്‍. ഇതിന്റെ പേരില്‍ വനീതിന്റെ മാഗസിനില്‍ നിന്ന് പുറത്താക്കുകയും ആകാം.

    തുടര്‍ന്ന് ദീപയുടെ അഭിമുഖത്തിന് വേണ്ടിയുടെ വിനീതിന്റെ അലച്ചിലാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രത്തിന്റെ ഇതിവൃത്തം. വിനീതായി മോഹന്‍ലാലും ദീപയായി മഞ്ജു വാര്യരും അഭിനയിക്കുന്ന ചിത്രത്തില്‍ കല്യാണിയാകുന്നത് റീനു മാത്യൂസ് ആണ്.

    എ ബി സി ഡി, 1983 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജേക്കബ് ഗ്രിഗറി മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫറായി ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രം ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രഞ്ജന്‍ പ്രമോദാണ്.

    English summary
    Reenu Mathews plays boss of Mohanlal on Sathyan Anthikakd's untitled flick
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X