»   » കട്ടാനോ വെട്ടാനോ ഒന്നുമില്ലാതെ മലയാളത്തില്‍ ഒരു സമ്പൂര്‍ണ്ണ എ പടം, നാളെ റിലീസ്!!

കട്ടാനോ വെട്ടാനോ ഒന്നുമില്ലാതെ മലയാളത്തില്‍ ഒരു സമ്പൂര്‍ണ്ണ എ പടം, നാളെ റിലീസ്!!

Posted By: Aswini P
Subscribe to Filmibeat Malayalam

ഞെട്ടേണ്ട.. സംഗതി സത്യമാണ്. ഒരു എ പടത്തിന് വേണ്ട എല്ലാ ചേരുവകളോടും കൂടെയാണ് റോസാപൂ എന്ന ചിത്രമാരുങ്ങുന്നത്. എന്നാല്‍ അശ്ലീലമായ ഒരു രംഗമോ സംഭാഷണമോ ചിത്രത്തലുണ്ടാവില്ല എന്ന് ഉറപ്പ് പറയാം. രണ്ടര മണിക്കൂര്‍ ചിരിച്ച് ആസ്വദിച്ച് കാണാന്‍ പറ്റുന്ന ചിത്രമായിരിയ്ക്കും റോസാപൂ..

വിനു ജോസഫാണ് റോസാപൂ എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. തമീന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ജെബിന്‍ ജേക്കബ് ഛായാഗ്രാഹണവും സുഷൈന്‍ ശ്യാം സംഗീതവും നിര്‍വ്വഹിയ്ക്കുന്ന ചിത്രം നാളെ (09-02-2018) റിലീസ് ചെയ്യും.

കഥാപശ്ചാത്തലം

എളുപ്പത്തില്‍ പണം സംമ്പാദിക്കാനായി എ പടം എടുക്കുന്ന ഒരു സംഘം ചെറുപ്പക്കാരുടെ കഥയാണ് റോസാപൂ എന്ന ചിത്രത്തില്‍ പറയുന്നത്. എ പടം എടുക്കുന്ന ചിത്രമാണ് റോസാപൂ എങ്കിലും ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കത്രിക വീഴില്ല എന്നുറപ്പാണ്. യു സര്‍ട്ടിഫിക്കറ്റോടു കൂടെയാണ് ചിത്രമെത്തുന്നത്.

ബിജു മേനോന്‍

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ബിജു മേനോനാണ്. ഷാജഹാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. വെള്ളിമൂങ്ങയിലെ കഥാപാത്രം പോലെ ഫുള്‍ ആന്റ് ഫുള്‍ കോമഡി കഥാപാത്രമായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്.

നീരജ് മാധവ്

ആംബ്രോസ് എന്ന കഥാപാത്രമായിട്ടാണ് നീരജ് മാധവ് എത്തുന്നത്. എ പടം സംവിധാനം ചെയ്യുന്നത് നീരജ് മാധവാണ്. ബിജു മേനോനൊപ്പം കട്ടയ്ക്ക് നിന്ന് അഭിനയിക്കുകയാണ് നീരജ് ചിത്രത്തില്‍

സൗബിന്‍ ഷഹീര്‍

ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ക്ക് ശക്തി പകരാന്‍ സൗബിന്‍ ഷഹീര്‍ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്നു. സജീര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഹെയര്‍സ്റ്റൈലൊക്കെ മാറ്റി പുതിയ ഗെറ്റപ്പിലാണ് സൗബിനെത്തുന്നത്.

അഞ്ജലി

തെന്നിന്ത്യന്‍ താരം അഞ്ജലിയാണ് ചിത്രത്തിലെ നായിക. എ പടം എന്ന് വിശേഷിപ്പിക്കാന്‍, അഞ്ചലിയുടെ ചില മേനിപ്രദര്‍ശനം ഉണ്ട്. രശ്മി എന്നാണ് അഞ്ജലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

മറ്റ് താരങ്ങള്‍

വിജയരാഘവന്‍, അലന്‍സിയര്‍, സലിം കുമാര്‍, ദിലീഷ് പോത്തന്‍, സുധീര്‍ കരമന, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

English summary
rosapoo malayalam movie preview

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam