twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ചാക്കോ ബോബന്‍ ശിക്കാരി ശംഭുവാണോ പുലിമുരുകനാണോ എന്ന് ഉടന്‍ അറിയാം!!

    By Aswini
    |

    അബദ്ധത്തില്‍ പുലിയെ പിടിച്ച് താരമായ ചിത്രകഥാ നായകനാണ് ശിക്കാരി ശംഭു. ബാല്യത്തിന്റെ ഹീറോ!! ആ ശിക്കാരി ശംഭുവിന് സമാനമായ ചെറുപ്പക്കാരന്റെയും സംഘത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ശിക്കാരി ശംഭു.

    കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം, ഔദ്യോഗിക ഫേസ് ബുക്ക് പേജിലെ വിവരങ്ങള്‍ അനുസരിച്ച് നാളെ (ജനുവരി 20) തിയേറ്റുകളിലെത്തും.. ഒരു ചിരി വിരുന്നായിരിയ്ക്കും ശിക്കാരി ശംഭു എന്ന് ഉറപ്പു തരുന്നതാണ് ചിത്രത്തിന്റെ ട്രെയിലറും ടീസറും.

    പുലിമുരുകന്‍, അല്ലെങ്കില്‍ ശിക്കാരി ശംഭു

    പുലിമുരുകന്‍, അല്ലെങ്കില്‍ ശിക്കാരി ശംഭു

    ദാ പുലിയെ ഇപ്പോ പിടിക്കും എന്ന് പറഞ്ഞ് നടക്കുന്ന ശംഭുവും കൂട്ടുകാരും പുലിയെ പിടിക്കുമോ? ധീരതയോടെ പുലിയെ പിടിച്ചാല്‍ ഇനി ചാക്കോച്ചന്‍ പുലിമുരുകന്‍, അബദ്ധത്തില്‍ എങ്ങാന്‍ പുലി കെണിയിലായാല്‍ ശിക്കാരി ശംഭു. എങ്ങനെയായാലും സ്റ്റാറാവും എന്നുറപ്പാണ്.

    കുഞ്ചാക്കോ ബോബന്‍

    കുഞ്ചാക്കോ ബോബന്‍

    സിനിമകള്‍ വിജയിക്കുന്നുണ്ടെങ്കിലും താരമൂല്യം കുറഞ്ഞു വരുന്ന നായകനാണ് കുഞ്ചാക്കോ ബോബന്‍. പണ്ടത്തെ ചോക്ലേറ്റ് നായകന്‍ ഇപ്പോള്‍ ഹാസ്യ നായക വേഷങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശിക്കാരി ശംഭുവും അത്തരമൊരു നായക വേഷമാണ്.

    ശിവദ

    ശിവദ

    ശിവദയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 'സിറ്റി ഗേള്‍' ഇമേജ് വിട്ട് ശിവദ നാട്ടിന്‍പുറത്തുകാരിയാകുകയാണ് ചിത്രത്തില്‍. ലുക്ക് കൊണ്ട് തന്നെ ശിവദയുടെ കഥാപാത്രം വ്യത്യസ്തമാണെന്ന് മനസ്സിലാക്കാം.

    വിഷ്ണു ഉണ്ണികൃഷ്ണന്‍

    വിഷ്ണു ഉണ്ണികൃഷ്ണന്‍

    കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായകന്റെ സന്തതസഹചാരിയായി എത്തുന്നത്. വിഷ്ണുവും ചാക്കോച്ചനും ചേരുന്നതോടെ രംഗങ്ങള്‍ ചിരിപ്പൂരമാവുന്നു.

    മറ്റ് കഥാപാത്രങ്ങള്‍

    മറ്റ് കഥാപാത്രങ്ങള്‍

    മണിയന്‍പിള്ള രാജു, സലിം കുമാര്‍, ഹരിഷ് കണാരന്‍, കൃഷ്ണ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

    സാങ്കേതിക വശം

    സാങ്കേതിക വശം

    കാട് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹാണം നിര്‍വ്വഹിയ്ക്കുന്നത് ഫൈസല്‍ അലിയാണ്. വി സാജനാണ് ചിത്രസംയോജനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

    സംഗീതം

    സംഗീതം

    ചിത്രത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതില്‍ പശ്ചാത്തല സംഗീതം വലിയ പ്രാധാന്യം നിര്‍വ്വഹിച്ചിരിയ്ക്കുന്നു. കാടിന്റെ ദൃശ്യ മനോഹാരിതയില്‍ പിറന്ന ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ശ്രീജിത്ത് എടവണയാണ്. സന്തോഷ് വര്‍മയാണ് പാട്ടുകളെഴുതിയിരിയ്ക്കുന്നത്.

    English summary
    Shikkari Shambhu will hit the theater on 20th January
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X