അതിഥികള്‍ കുരിശാകുമ്പോള്‍
അതിഥികള്‍ പാരയാകുന്നത് മലയാളിയുടെ ജീവിതത്തില്‍ പുതുമയൊന്നുമല്ല. ക്ഷണിക്കപ്പെടാതെയെത്തുന്ന അതിഥികളെ കൊണ്ട് ഭാര്യാഭര്‍ത്താക്കന്‍മാര്‍ അനുഭവിക്കുന്ന വിഷമകളാണ് ഇക്കുറി സിബിമലയില്‍ കുടുംബകഥയിലൂടെ പ്രേക്ഷകര്‍ക്കു മുന്‍പിലെത്തുന്നത്. മലയാളിക്ക് ഒരുപാടു നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സിബിമലയില്‍ ഒരുക്കുന്ന ഞങ്ങളുടെ വീട്ടിലെ അതിഥികളുടെ ചിത്രീകരണം തുടരുകയാണ്.
അച്ഛനും അമ്മയും നഷ്ടപ്പെട്ട് ജീവിതത്തില്‍ വലിയൊരു ദുരന്തത്തെ അതിജീവിച്ച ഭാവന ഇപ്പോള്‍ സമയം കണ്ടെത്തുന്നത് പുസ്തകങ്ങളുടെ ലോകത്താണ്. എന്നാല്‍ അവളുടെ ഭര്‍ത്താവ് അഡ്വ.മനോജ് പുസ്തകവിരോധിയാണ്. തന്റെ യഥാര്‍ഥ ശത്രു ഭാര്യയാണെന്നാണ് മനോജ് വിശ്വസിക്കുന്നത്.

നഗരത്തിലെ ഫഌറ്റില്‍ രണ്ടുപേരും രണ്ടുജീവിതമാണു നയിക്കുന്നത്. അവര്‍ക്കിടയിലേക്കാണു ഒട്ടേറെ ജീവിതാനുഭവങ്ങള്‍ ഉള്ള ശ്രീധരന്‍നായര്‍ കടന്നുവരുന്നത്. ആള് മനോജിന്റെ അച്ഛനാണെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥിയാണ്. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ രമണിയും കടന്നുവരുന്നു. മനോജിന്റെയും ഭാവനയുടെയും ജീവിതത്തെ നേര്‍വഴിയിലേക്കു കൊണ്ടുവരാന്‍ പിന്നെയും ധാരാളം പേര്‍ വരുന്നുണ്ട്. ഓരോ ആളുകള്‍ വരുമ്പോളും രണ്ടുപേരുടെയും തലവേദന കൂടുന്നേയുള്‌ളൂ.
ജയറാം ആണ് മനോജിനെ അവതരിപ്പിക്കുന്നത്. ഭാവനയെ പ്രിയാമണിയും. അച്ഛനായി ഇന്നസെന്റും അമ്മയായി കെപിഎസി ലളിതയും. ഒരു ഇടവേളയ്ക്കു ശേഷമാണ് ജയറാമും ഇന്നസെന്റും മകനും അച്ഛനുമായി അഭിനയിക്കുന്നത്. അതേപോലെ ഇന്നസെന്റും ലളിതയും ഭാര്യാഭര്‍ത്താക്കന്‍മാരായും.
ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ജലീല്‍ ആണ് നിര്‍മാണം. കെ.ഗിരീഷ്‌കുമാര്‍ ആണ് കഥയും തിരക്കഥയും എഴുതുന്നത്. ലെനയും നരേനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications