മുകേഷിന്റെ മകന്റെ 'കല്യാണം' നാളെ.. പ്രണവിന് പിന്നാലെ മറ്റൊരു താരപുത്രനും നായകനാവുന്നു!
പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റം ആഘോഷിച്ചതിന് പിന്നാലെ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലേക്ക് മറ്റൊരു താരപുത്രന്‍ കൂടി എത്തിയിരിക്കുകയാണ്. നടന്‍ മുകേഷിന്റെയും സരിതയുടെയും മകന്‍ ശ്രാവണ്‍ മുകേഷാണ് നായകനായി സിനിമയിലേക്ക് വരുന്ന അടുത്ത താരപുത്രന്‍.

ശ്രാവണ്‍ നായകനാവുന്ന കല്യാണം എന്ന സിനിമയാണ് ഫെബ്രുവരി 23 ന് തിയറ്ററുകളിലേക്ക് എത്തുന്നത്. രാജേഷ് ആര്‍ നായരാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയില്‍ മകനൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ മുകേഷും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മകന്റെ അച്ഛനായി തന്നെയാണ് മുകേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതും.
സോഷ്യല്‍ മീഡിയ ഡബ്‌സ്മാഷുകളിലൂടെ ശ്രദ്ധിക്കപ്പെട്ട വര്‍ഷ ബൊല്ലമ്മയാണ് ശ്രാവണിന്റെ നായികയായി സിനിമയില്‍ അഭിനയിക്കുന്നത്. ഇവര്‍ക്കൊപ്പം സുധീര്‍ കരമന, സൈജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി, പാഷാണം ഷാജി, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ രാജേഷ് ആര്‍, സുമേഷ് മധു, ഗോവിന്ദ് വിജയ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











