ഇക്ക ജെയിംസായി അവതരിക്കാന്‍ ഇനി രണ്ട് ദിവസം, സ്ട്രീറ്റ് ലൈറ്റ്സ്! ഹിറ്റാവാന്‍ കാരണങ്ങളൊന്നും വേണ്ട!!
2018 ലെ മമ്മൂട്ടിയുടെ ആദ്യത്തെ സിനിമയായി സ്ട്രീറ്റ് ലൈറ്റസ് റിലീസിനെത്താന്‍ പോവുകയാണ്. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ജനുവരി 26 ന് ഇന്ത്യ റിപ്പബ്ലിക് ദിനത്തിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. അന്ന് തന്നെ നിരവധി സിനിമകളുടെ റിലീസ് ഉണ്ടെങ്കിലും താരരാജാവിന്റെ സിനിമയ്ക്ക് പ്രത്യേക അംഗീകാരമാണ് കിട്ടാന്‍ പോവുന്നത്.
ഛായഗ്രാഹകനായിരുന്ന ഷംദത്ത് സൈനുദീന്‍ സംവിധാനം ചെയ്യുന്ന കന്നിചിത്രമായ സ്ട്രീറ്റ് ലൈറ്റസ് മമ്മൂട്ടിയുടെ കീഴിലുള്ള പ്ലേ ഹൗസ് മോഷന്‍ പിക്ച്ചറാണ് നിര്‍മ്മിക്കുന്നത്. ജെയിംസ് എന്ന പോലീസ് ഓഫീസറായിട്ടുള്ള മമ്മൂക്കയുടെ വരവിന് പ്രത്യേകതകള്‍ പലതുമുണ്ട്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങളിറിയാം..

മമ്മൂക്ക ചിത്രം..
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന 2018 ലെ ആദ്യ സിനിമയാണ് സ്ട്രീറ്റ് ലൈറ്റസ്. ഛായഗ്രാഹകനായിരുന്ന ഷംദത്ത് സൈനുദീന്‍ സംവിധാനം ചെയ്യുന്ന സിനിമ ട്രെയിലറുകളില്‍ നിന്നും മറ്റും സിനിമയ്ക്ക് വന്‍ പ്രചാരമാണ് കിട്ടിയിരിക്കുന്നത്.

പോലീസുകാരനായി മമ്മൂട്ടി
കസബയ്ക്ക് ശേഷം മമ്മൂട്ടി ഓഫീസറുടെ വേഷത്തിലാണ് സ്ട്രീറ്റ് ലൈറ്റ്‌സില്‍ അഭിനയിക്കുന്നത്. ജെയിംസ് എന്ന് പേരിട്ടിരിക്കുന്ന കഥാപാത്രത്തിലുള്ള മമ്മൂട്ടി തോക്ക് ചൂണ്ടിയും മറ്റും നില്‍ക്കുന്ന ചിത്രങ്ങള്‍ ഹിറ്റായിരുന്നു.

ത്രില്ലര്‍ സിനിമയാണ്
സ്ട്രീറ്റ് ലൈറ്റസ് ഒരു ത്രില്ലര്‍ സിനിമയാണ്. എന്നാല്‍ ഒരു ഡാര്‍ക്ക് ത്രില്ലര്‍ ആയിരിക്കില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. മമ്മൂക്കയുടെ ആക്ഷന്‍ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സിനിമ വലിയൊരു സമ്മാനമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

താരങ്ങള്‍
മമ്മൂട്ടി നായകനാവുമ്പോള്‍ സൗബിന്‍ ഷാഹിര്‍, ലിജോമോള്‍ ജോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയി മാത്യൂ, നീന കുറുപ്പ്, സുധി കൊപ്പ, ഹരീഷ് കണാരാന്‍, സോഹന്‍ സീനുലാല്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ തമിഴിലെത്തുമ്പോള്‍ പൃഥ്വി രാജന്‍, പാണ്ടി, ശ്രീ റാം, പാണ്ടിരാജന്‍, മനോബാല, രാജേന്ദ്രന്‍, സ്റ്റണ്ട് ശിവ, സെമ്മലര്‍ അനം എന്നിവരാണ് അഭിനയിക്കുന്നത്.

പ്രതീക്ഷകളോടെ..
വലിയ പ്രതീക്ഷകളോടെയാണ് സിനിമ വരുന്നത്. ലോകത്താകമാനം ജനുവരി 26 ന് തന്നെയായിരിക്കും സിനിമ റിലീസിനെത്തുന്നത്. അന്ന് തന്നെ പ്രണവ് മോഹന്‍ലാലിന്റെ ആദിയും വരുന്നുണ്ട്. ആദിയും വലിയ പ്രധാന്യത്തോടെയാണ് പ്രദര്‍ശനത്തിനെത്തുന്നത്.


Click it and Unblock the Notifications











