»   » പ്രിവ്യൂ ഷോ കണ്ടവർ ഒന്നടങ്കം പറയുന്നു.... സൗബിൻ മച്ചാനും സുഡാനിയും പൊളിക്കും!

പ്രിവ്യൂ ഷോ കണ്ടവർ ഒന്നടങ്കം പറയുന്നു.... സൗബിൻ മച്ചാനും സുഡാനിയും പൊളിക്കും!

Written By:
Subscribe to Filmibeat Malayalam
സുഡാനി ഫ്രം നൈജീരിയ പ്രിവ്യൂ സൗബിൻ മച്ചാനും സുഡാനിയും പൊളിക്കും | Filmibeat Malayalam

ആദ്യ സിനിമ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സൗബിൻ ഷാഹിർ. സൗബിന്റെ സ്വഭാവിക അഭിനയമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ ലഭിക്കാൻ കാരണം. തനിയ്ക്ക് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് സൗബിൻ പറവ എന്ന ചിത്രത്തിലൂടെ കാണിച്ച്  കൊടുത്തിരിക്കുകയാണ്.

നവാഗതനായ സക്കരിയ്യ സംവിധാനം ചെയുന്ന സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. സൗബിൻ ഷാഹിർ നായകായി എത്തുന്ന ആദ്യ സിനിമയാണ്. സമീർ താഹിറും ഷൈജു ഖാലിദും നിർമ്മാതാക്കളാണ്. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ദൃശ്യ വിരുന്നു

പ്രേക്ഷകർക്ക് സുഡാനി ഫ്രം നൈജീരിയ ഒരു ദൃശ്യവിരുന്നു തന്നെയായിരിക്കും. സൗബിൻ സാഹിർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സക്കരിയയാണ് . നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'ക്കു ശേഷം ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിനു വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ‘കെ.എല്‍10 പത്തി'ലൂടെ ശ്രദ്ധേയനായ മുഹ്‌സിന പരാരിയും സംവിധായകന്‍ സകരിയയുമാണ്. റെക്‌സ് വിജയന്‍ ആണ് ചിത്രത്തിന്റെ സംഗീതം.സൗബിൻ നായികനാകുന്നു

കോമഡി കഥാപാത്രങ്ങളിൽ തിളങ്ങിയ സൗബിൻ നായികനായി എത്തുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. 2013 ൽ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് സൗബിൻ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നെ തുടർന്നുള്ള നാളുകൾ സൗബിനു കൈനിറയെ ചിത്രങ്ങളായിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ കൃസ്പിൻ എന്ന കഥാപാത്രം പ്രേക്ഷകരുടെ ആഴത്തിൽ ഇറങ്ങി ചെന്നു. അതിലെ സൗബിന്റെ ഡയലോഗ് പ്രേക്ഷകർക്ക് ഇന്നും പ്രിയപ്പെട്ടതാണ്.ടീസർ വൻ ഹിറ്റ്

ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ വൻ ഹിറ്റായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. അതിനാൽ തന്നെ സിനിമയ്ക്ക് വേണ്ടിയുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മജീദ് എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്.


?rel=0&wmode=transparent" frameborder="0">

ടീസർ

ടീസർ


പോസ്റ്റർ

ചിത്രത്തിന്റെ പോസ്റ്റർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വളരെ വ്യത്യസ്തമായ പോസ്റ്ററായിരുന്നു ചിത്രത്തിലേത്. ചിത്രത്തിൽ സൗബിനൊപ്പം ആഫ്രിക്കന്‍ താരം സാമുവല്‍ അടിയോല റോബിന്‍സണ്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റർ സൗബിനോടൊപ്പം ദുൽഖർ സൽമ്മാനും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഫുൾബോൾ കളിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്.


English summary
Sudani from Nigeria preview

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X