twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂസന്ന: വാണി വിശ്വനാഥിന് ഒരു റോള്‍

    By Staff
    |

    സൂസന്ന: വാണി വിശ്വനാഥിന് ഒരു റോള്‍

    വാണി വിശ്വനാഥിന് ആഹ്ലാദം... സംവിധായകന്‍ ടി.വി. ചന്ദ്രന് അഭിമാനം... മലയാളത്തില്‍ അലക്കിത്തേച്ച കാക്കിവേഷങ്ങളില്‍ തോക്കുമായി ചീറിവരുന്ന വാണി വിശ്വനാഥിന് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സൂസന്നയിലെ റോള്‍ ഇത്തിരിയൊന്നുമല്ല തൃപ്തി നല്കുന്നത്.

    ഭരത് ഗോപി, നെടുമുടി വേണു, നരേന്ദ്രപ്രസാദ്, ചാരുഹാസന്‍ തുടങ്ങിയ പ്രഗത്ഭരെല്ലാം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ സൂസന്നയുടെ തണലിലാണ് എന്നതുതന്നെയാണ് വാണിയെ ഏറെ ആഹ്ലാദിപ്പിക്കുന്നത്.

    അഞ്ചു പേര്‍ പങ്കുവെക്കുന്ന വെപ്പാട്ടിയായി സൂസന്ന യൗവനത്തില്‍ ജീവിതമാരംഭിക്കുമ്പോള്‍ പീഡാനുഭവത്തിന്റെ ലോകത്തുനിന്ന് മോചനമില്ലെന്ന് സൂസന്നയ്ക്കുറപ്പായിരുന്നു. അതിനാല്‍ തന്റെ അവസ്ഥയെ പ്രതീക്ഷകള്‍ക്കു പകരം വേദനകള്‍ കൊണ്ട് അതിജീവിക്കാന്‍ അവര്‍ തീരുമാനിച്ചു. കരുത്തോടെ എന്നാല്‍ ശാന്തമായിത്തന്നെ ജീവിതത്തെ നോക്കിക്കാണാന്‍ സൂസന്നയ്ക്ക് കഴിഞ്ഞു. ജീവിതത്തിന്റെ സായാഹ്നത്തിലേക്ക് സൂസന്ന ചായുമ്പോള്‍ പീഡനങ്ങളേല്പിച്ച് സുഖിക്കുകയും സന്തോഷിക്കുകയും ചെയ്തവര്‍ നരകയാതനകളില്‍ മുങ്ങുകയായിരുന്നു.

    കിഴക്കന്‍ മലകളിലെ ചായത്തോട്ടങ്ങളില്‍ നിന്ന് ഒരു എസ്റേറ്റുടമയുടെ മകന്റെ കൂടെ ഒളിച്ചോടിപ്പോയവളാണ് സൂസന്ന. കാമുകന്റെ ആകസ്മിക മരണത്തിനുശേഷം അയാളുടെ അച്ഛന്‍ തന്റെ സുഹൃത്തുക്കളോടൊപ്പം അവളെ വെപ്പാട്ടിയായി ഏറ്റെടുക്കുന്നു. അതിനു ശേഷമുള്ള മൂന്നു ദശകങ്ങളില്‍ സൂസന്നയില്‍ ഉണ്ടായ പരിവര്‍ത്തനങ്ങളാണ് ചിത്രത്തിലെ പ്രമേയം.

    എസ്റേറ്റുടമയും സുഹൃത്തുക്കളായ പ്രൊഫസര്‍, കേണല്‍, അഡ്വക്കേറ്റ്, റിട്ടയേര്‍ഡ് ഡിപ്ലോമാറ്റ് എന്നിവരും സൂസന്നയും അടങ്ങുന്ന ആ ലോകത്തില്‍ പുരുഷസ്വഭാവങ്ങളും സ്ത്രീത്വവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഉള്ള അഭിലഷണീയവും അനഭിലഷണീയവുമായ സാമൂഹ്യപാഠങ്ങള്‍ ചന്ദ്രന്‍ വരച്ചു കാട്ടുന്നു.

    സൂസന്നയ്ക്ക് ഇരുപത്തിനാല് വയസ്സുള്ളപ്പോഴാണ് അവളെ അറുപതുകാരനായ എസ്റേറ്റുടമ സ്വന്തമാക്കുന്നത്. പ്രൊഫസറുടെ വിനോദം സൂസന്നയെ നഗ്നയാക്കി കട്ടിലില്‍ കെട്ടിയിട്ടശേഷം ഷേക്സ്പിയര്‍ കവിത പഠിപ്പിക്കുകലാണ്. അവളുടെ ശരീരമാസകലം കടിച്ചു വേദനിപ്പിക്കുകയും ഓരോ മുറിവിനും അവള്‍ക്ക് മുന്നില്‍ ഏത്തമിടുകയും ചെയ്യലാണ് ബ്രാഹ്മണനായ അഭിഭാഷകന് പഥ്യം. കേണല്‍ അവളുടെ നിതംബത്തില്‍ തലവെച്ച് കിടന്നുകൊണ്ട് കാമുകിയെ ഓര്‍ത്ത് ഹിന്ദി ഗാനങ്ങള്‍ പാടും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X