സൂസന്ന: ചന്ദ്രന് പറയാനുള്ളത്

By Staff

സൂസന്ന: ചന്ദ്രന് പറയാനുള്ളത്

സ്ത്രീവിമോചക സംഘടനകളെ ചൊടിപ്പിച്ചേക്കാവുന്ന പ്രമേയമാണെങ്കിലും ചന്ദ്രന് സൂസന്നയെപ്പോലൊരു കഥാപാത്രത്തെ സൃഷ്ടിച്ചതില്‍ അഭിമാനം. സ്ത്രീക്കു വേണ്ടിയുള്ള തന്റെ ഒരു മുട്ടുകുത്തലാണ് ഈ ചിത്രമെന്ന് ചന്ദ്രന്‍ പറയുന്നു. സ്ത്രീ ദൈവത്തിനും അപ്പുറത്താണ് എന്നാണ് ചന്ദ്രന്റെ പക്ഷം. അതിനാല്‍ ദൈവത്തെ അറിയാന്‍ കഴിയാത്തതുപോലെ സ്ത്രീയെയും തനിക്കറിയാന്‍ കഴിഞ്ഞിട്ടില്ല.

ചലച്ചിത്രമേളകളിലും അവാര്‍ഡ് പ്രഖാപനവേളയിലും ശക്തമായ പ്രഖ്യാപനങ്ങളും അഭിപ്രായങ്ങളുമായി വരാറുള്ള ചന്ദ്രന് സൂസന്ന നന്നായി മാര്‍ക്കറ്റ് ചെയ്യണമെന്നാണാഗ്രഹം. ഒരു പോസ്റര്‍ പോലും നന്നായി പ്രദര്‍ശിപ്പിക്കാനാവാതെ റിലീസ് ചെയ്ത ഓര്‍മ്മകളുണ്ടായിരിക്കണം, പൊന്തന്‍മാട എന്നീ ചിത്രങ്ങള്‍ ചന്ദ്രന് പേരുണ്ടാക്കിയെങ്കിലും വിജയമുണ്ടാക്കിയില്ല.

ഓര്‍മ്മകളുണ്ടായിരിക്കണമെന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കമ്മ്യൂണിസ്റ് ചട്ടമ്പിയുടെ റോള്‍ ഇടതുപക്ഷത്തിന്റെ അനിഷ്ടം പിടിച്ചുവാങ്ങുകയും ചെയ്തു. സ്ത്രീ സമൂഹത്തില്‍ അനുഭവിക്കുന്ന വൈഷമ്യങ്ങളും അതിനെതിരെയുള്ള അവരുടെ പോരാട്ടവും ആലീസിന്റെ അന്വേഷണം, മങ്കമ്മ എന്നീ ചിത്രങ്ങളിലൂടെ ആവിഷ്കരിക്കാന്‍ ശ്രമിച്ച ചന്ദ്രന്‍ സൂസന്നയെയും അത്തരമൊന്നായ് കാണുന്നുണ്ടാവണം. സൂസന്നയും ചന്ദ്രന്‍ സ്ത്രീകള്‍ക്കായി സമര്‍പ്പിക്കുകയാണ്.

നാലു പേര്‍ തട്ടിക്കളിച്ച പെണ്ണായിരുന്നു സൂസന്ന. സൂസന്ന ഇവരില്‍ നിന്നെല്ലാം പഠിച്ചു. സാഹിത്യവും സംഗീതവും. അങ്ങനെ അവരേക്കാള്‍ വളര്‍ന്നു. ലോകത്തെ പുഞ്ചിരിയോടെയല്ലാതെ സ്പര്‍ദ്ധയോടെ കാണാന്‍ അവള്‍ ശ്രമിച്ചില്ല. നമ്മുടെ സിനിമകളില്‍ കാണാത്ത ഒരു സ്ത്രീയാണ് സൂസന്നയെന്ന് ചന്ദ്രന്‍ പറയുന്നു.

സൂസന്നയെ അവതരിപ്പിക്കാന്‍ എന്തുകൊണ്ട് വാണി? ചന്ദ്രനും ആ സംശയമുണ്ടായിരുന്നു. പക്ഷേ വാണിവിശ്വനാഥ് കഥാപാത്രത്തെ അസ്സലായി ഉള്‍ക്കൊണ്ടുവെന്ന് ചന്ദ്രന്‍ പറയുന്നു.

അറപ്പു തോന്നുന്ന ഒരു കറുത്ത രോമാവൃതമായ കൈ ഈ ശരീരത്തില്‍ തൊടുമ്പോഴുള്ള മാനസികമായ വികാരം, ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഉടനീളം ഉണ്ടായിരിക്കണം എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ വാണിക്ക് അത് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് ചന്ദ്രന്‍ പറഞ്ഞു.

ഇവള്‍ ദ്രൗപദി, ഇന്ത്യാഗേറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അധോലോകകഥകളിലെ വില്ലന്മാരെ കായികമായിത്തന്നെ നേരിടുന്ന വാണിയുടെ കഥാപാത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ത്തന്നെയാണ് സൂസന്നയും ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X