twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നര്‍മ്മത്തിന്റെ നിറവില്‍ സ്വയംവരപ്പന്തല്‍

    By Super
    |

    ഭര്‍ത്താക്കന്മാരേക്കാള്‍ തങ്ങളുടെ വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്ന സഹോദരനോട് അവര്‍ക്ക് വളരെ സ്നേഹവുമുണ്ട്. അതിനാല്‍ത്തന്നെ ദീപുവിനെക്കൊണ്ട് പെണ്ണ് കെട്ടിക്കാന്‍ അഞ്ചു സഹോദരിമാരും തീരുമാനിച്ചു.

    എന്നാല്‍ ഏതു പെണ്ണ് കണ്ടാലും പെങ്ങന്മാര്‍ ഓരോ കുറവുകള്‍ കണ്ടെത്താന്‍ തുടങ്ങി. ദീപുവാണെങ്കിലോ പെണ്ണു കണ്ട് വലയാനും... ഇനി താന്‍ പെണ്ണു കാണില്ലെന്ന് അവസാനം ദീപു പ്രഖ്യാപിച്ചു. നിരാശരായെങ്കിലും സഹോദരന് പെണ്ണു കണ്ടുപിടിക്കുന്നതില്‍ നിന്ന് പിന്തിരിയാന്‍ പെങ്ങന്മാര്‍ കൂട്ടാക്കിയില്ല. അങ്ങനെ അവര്‍ കണ്ടെത്തിയ പെണ്ണാണ് പ്രിയ.

    പെണ്ണുകാണില്ലെന്ന് ഉറച്ച തീരുമാനമെടുത്ത ദീപു പെങ്ങന്മാരുടെ നിര്‍ബന്ധം വഴങ്ങി പ്രിയയെ കണ്ടു. ഇഷ്ടപ്പെട്ടു.... പെങ്ങന്മാര്‍ക്കു മാത്രമല്ല... ദീപുവിനും... അങ്ങനെയാണ് മാര്‍ബിള്‍ മാധവന്റ മകന്‍ ദീപുവിന്റെ ജീവിതത്തിലേക്ക് ഒരു ബിസിനസ്സുകാരന്റെ മകളായ പ്രിയ കടന്നുവന്നത്.

    എന്നാല്‍ വിവാഹാനന്തരം ദീപുവിന്റെയും പ്രിയയുടെയും ജീവിതം പെങ്ങന്മാരുടെ പ്രതീക്ഷക്കപ്പുറത്തേക്കാണ് പോയത്. മധുവിധുനാളില്‍ത്തന്നെ അവരുടെ ദാമ്പത്യത്തില്‍ പൊരുത്തക്കേടുകള്‍ മുളച്ചു പൊന്തി. പിന്നീടുള്ള സംഭവവികാസങ്ങളുടെ രസകരമായ ആവിഷ്കാരമാണ് ഹരികുമാര്‍ സംവിധാനം ചെയ്യുന്ന സ്വയംവരപ്പന്തല്‍.

    ദീപുവിനെ ജയറാം അവതരിപ്പിക്കുന്നു. പ്രിയയെ സംയുക്താവര്‍മ്മയും. അംബിക, മഞ്ജു, കണ്ണൂര്‍ ശ്രീലത, ബിന്ദു പണിക്കര്‍, ഡിംപിള്‍ എന്നിവരാണ് സ്നേഹമയിമാരായ പെങ്ങന്മാര്‍.

    ആശുപത്രിയില്‍ മരുന്ന് ഒഴിച്ചു കൊടുക്കുന്ന ജോലിചെയ്യുന്ന ചിങ്ങവനം തങ്കപ്പന്‍ സ്വയംവരപ്പന്തലിലെ ഒരു പ്രധാന കഥാപാത്രമാണ്. ഒരിക്കല്‍ സിനിമാ ഷൂട്ടിംഗ് കണ്ട് സംവിധാനത്തിനിറങ്ങിപ്പുറപ്പെട്ട തങ്കപ്പന്‍ എന്ന ശങ്കര്‍ഭാനുവിന്റെ ആദ്യ മൂന്നു ചിത്രങ്ങളും കഷ്ടകാലത്തിന് ഹിറ്റായിപ്പോയി. അതോടെ ഭ്രാന്താശുപത്രിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് ശങ്കര്‍ഭാനു..! ശങ്കര്‍ഭാനുവായി എത്തുന്നത് ഇന്നസെന്റാണ്.

    ലോകത്തുള്ള എന്തിനെക്കുറിച്ചും പാണ്ഡിത്യമുള്ള ജെയിംസ് തോട്ടപ്പള്ളി ചിത്രത്തിലെ മറ്റൊരാകര്‍ഷണമാണ്. ക്രിക്കറ്റിലെ കോഴവിവാദം തൊട്ട് കമ്പ്യൂട്ടറിന്റെ നൂലാമാലകളെക്കുറിച്ച് വരെ ആധികാരികമായ അഭിപ്രായം പറയാന്‍ തോട്ടപ്പള്ളി തയ്യാറാണ്. ഗള്‍ഫില്‍ ജോലി ചെയ്ത് നാട്ടിലേക്കയച്ചു കൊടുത്ത പണം നഷ്ടപ്പെട്ടതറിഞ്ഞ് ഭ്രാന്തനായിമാറുന്ന തോട്ടപ്പള്ളിയെ അവതരിപ്പിക്കുന്നത് ശ്രീനിവാസനാണ്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X