ജയറാമിന് ഭാര്യയുടെ മനശാസ്ത്രം അറിയില്ല
ജയദേവന്‍ ചുങ്കത്തറ എഴുതുന്ന സീരിയലുകള്‍ ടാം റേറ്റിങ്കില്‍ ഒന്നാം സ്ഥാനത്താണ്. ഒരേ സമയം മൂന്നു സീരിയലുകള്‍ക്കു കഥയെഴുതുന്ന ജയദേവന്റെ വിജയം സ്ത്രീകളുടെ മനശാസ്ത്രം അറിയാമെന്നതാണ്. അതുകൊണ്ടു തന്നെ തിങ്കള്‍ മുതല്‍ വെള്ളിവരെ സ്ത്രീകള്‍ ജയദേവന്റെ സീരിയലിനായി കാത്തിരിക്കുകയാണ്.
ഒരിക്കലും വിവാഹം കഴിക്കില്ലെന്നു തീരുമാനിച്ചിരുന്ന ജയദേവന്‍ ആ തീരുമാനത്തില്‍ നിന്നു പിന്‍മാറുന്നത് പുഷ്പവല്ലിയെ കണ്ടതോടെയാണ്. തനി നാട്ടിന്‍പുറത്തുകാരിയാണ് പുഷ്പവല്ലി. പത്താംവയസ്സുമുതല്‍ സീരിയില്‍ കാണുന്ന അവള്‍ ജയദേവന്റെ വലിയ ആരാധികയാണ്. പിന്നീട് ഈ ആരാധിക ജയദേവന്റെ ജീവിതസഖിയാകുന്നു.

സ്ത്രീ മനശാസ്ത്രമറിഞ്ഞ് തിരക്കഥയെഴുതുന്ന ജയദേവന് ഭാര്യയുടെ മനശാസ്ത്രമറിയാതെ പോകുന്നു. അതോടെ അയാളുടെ ജീവിതം സീരിയലേക്കാള്‍ ദുര്‍ഘടമാകുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ മാത്രമേ സീരിയലില്‍ പ്രശ്‌നമുണ്ടാകൂ. എന്നാല്‍ ജയദേവന്റെ ജീവിതത്തില്‍ എന്നും പ്രശ്‌നങ്ങള്‍ തന്നെ. മലയാള സിനിമയില്‍ ആദ്യമായി ജയദേവന്റെയും പുഷ്പവല്ലിയുടെയും കഥ സിനിമയാകുകയാണ്. കണ്ണന്‍ താമരക്കുളം നിര്‍മിക്കുന്ന തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലാണ് വളരെ രസകരമായ ഈ കഥ പറയുന്നത്.
ജയറാം ആണ് ജയദേവന്‍. പുഷ്പവല്ലിയായി റിമി ടോമിയും. റിമി ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണിത്. അനൂപ് മേനോന്‍ ആണ് മറ്റൊരുപ്രധാന വേഷം ചെയ്യുന്നത്. ജയദേവന്റെ ഉറ്റസുഹൃത്തും നിര്‍മാതാവുമായ വിജയ് ആനന്ദ് എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുന്നത്. മണിയന്‍പിള്ളരാജു, ജനാര്‍ദ്ദന്‍, പാഷാണം ഷാജി, ശശി കലിംഗ, അനൂപ് ചന്ദ്രന്‍, കെപിഎസി ലളിത, രചന നാരായണന്‍കുട്ടി എന്നിവരാണു മറ്റു താരങ്ങള്‍. സംവിധായകരായ രാജസേനന്‍, ബോബന്‍ സാമുവല്‍, വിജി തമ്പി എന്നിവരും ഇതില്‍ അഭിനയിക്കുന്നുണ്ട. ദിനേശ് പള്ളത്തിന്റെതാണ് തിരക്കഥ. ആന്‍മെഗാ ഫിലിംസിന്റെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മാണം.


Click it and Unblock the Notifications











