twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റിനായി ടൊവിനോ എത്തുന്നു! മറഡോണ നാളെ തിയ്യേറ്ററുകളിലേക്ക്!

    By Midhun
    |

    ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മറഡോണ. ആഷിഖ് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖ നടി ശരണ്യ നായരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്.

    ജനങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസമുണ്ട്! മൈസ്റ്റോറി വീണ്ടും റിലീസിനെത്തുമെന്ന് സംവിധായികജനങ്ങള്‍ സ്വീകരിക്കുമെന്ന വിശ്വാസമുണ്ട്! മൈസ്റ്റോറി വീണ്ടും റിലീസിനെത്തുമെന്ന് സംവിധായിക

    ചെമ്പന്‍ വിനോദ് ജോസ്,കിച്ചു ടെല്ലസ്,ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്..ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും മറഡോണയെന്നാണ് അറിയുന്നത്. മറഡോണയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയലിറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

    maradona

    പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നതു പോലെ ഫുട്‌ബോളിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കില്ല മറഡോണയെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.ചിത്രത്തിന്റെ റിലീസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെക്കുകയായിരു്ന്നു. കാത്തിരിപ്പിനൊടുവില്‍ ചിത്രം നാളെ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. ടൊവിനോയുടെ ഇക്കൊല്ലത്തെ പ്രധാന റീലിസുകളിലൊന്നു കൂടിയാണ് മറഡോണ.

    ബിഗ് ബോസിലെ ഹീറോയാണ് ഞാന്‍! ഹീറോയിന്‍ അവളും! തുറന്നു പറഞ്ഞ് ശ്രീനിഷ്‌! വീഡിയോ വൈറല്‍ബിഗ് ബോസിലെ ഹീറോയാണ് ഞാന്‍! ഹീറോയിന്‍ അവളും! തുറന്നു പറഞ്ഞ് ശ്രീനിഷ്‌! വീഡിയോ വൈറല്‍

    യാത്രയില്‍ മമ്മൂക്കയുടെ മകനായി കാര്‍ത്തി? വൈഎസ് ജഗനായി താരമെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍!!യാത്രയില്‍ മമ്മൂക്കയുടെ മകനായി കാര്‍ത്തി? വൈഎസ് ജഗനായി താരമെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍!!

    English summary
    tovino thoma's maradona movie releasing tommarrow
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X