Just In
- 41 min ago
ഡിവോഴ്സ് ആയോ എന്ന് ചോദിച്ചവര്‍ക്ക് മുന്നില്‍ ഭര്‍ത്താവ് പ്രതീഷിനെ ചേര്‍ത്ത് നിര്‍ത്തി സീരിയൽ നടി സ്വാതി
- 50 min ago
പ്രേക്ഷകരെ വീണ്ടും ത്രില്ലടിപ്പിച്ച് മമ്മൂട്ടി, വൈറലായി മെഗാസ്റ്റാറിന്റെ പുതിയ ചിത്രം
- 2 hrs ago
പൗർണമിത്തിങ്കളിലെ പ്രേമിനെ ചിലത് ഓർമിപ്പിച്ച് സാന്ത്വനത്തിലെ ഹരി, സഹോദരന്മാരുടെ ചിത്രം വൈറലാകുന്നു
- 2 hrs ago
വിവാഹം 19-ാമത്തെ വയസിൽ; എന്നെ കണ്ട് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണോന്ന് ചോദിച്ചവരുണ്ടെന്ന് രാജിനി ചാണ്ടി
Don't Miss!
- News
സംസ്ഥാനത്ത് ഇന്ന് 6960 പേര്‍ക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.40, ആകെ മരണം 3587 ആയി
- Finance
ഡിസംബര്‍ പാദത്തില്‍ രണ്ടിരട്ടി വളര്‍ന്ന് അള്‍ട്രാടെക് സിമന്റ്; അറ്റാദായം 1,584.58 കോടി രൂപ
- Automobiles
ക്രെറ്റയുടെ വില ഉയര്‍ത്തി ഹ്യുണ്ടായി; പുതിയ വില വിവരങ്ങള്‍ അറിയാം
- Sports
IPL 2021: ഇവരെ എന്തിന് നിലനിര്‍ത്തി? വന്‍ അബദ്ധമായേക്കും- ആരൊക്കെയെന്നറിയാം
- Lifestyle
പഞ്ചസാര ഒരാഴ്ച കഴിക്കാതിരുന്ന് നോക്കൂ; മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പാല്ക്കാരന് പയ്യനായി ഹൃദയം കീഴടക്കാന്‍ ടൊവീനോ; കുപ്രസിദ്ധ പയ്യന് നാളെ
മറഡോണ, തീവണ്ടി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടൊവീനോ തോമസ് നായകനായി എത്തുന്ന ഒരു കുപ്രസിദ്ധ പയ്യന് എന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഒരു കുറ്റാന്വേഷണ സിനിമയുടെ സകല സൂചനയും നല്‍കികൊണ്ടായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്.
ആ ചിത്രങ്ങൾ മോർഫിങ്ങല്ല!!എന്റേതു തന്നെ, സ്വകാര്യ ചിത്രങ്ങൾ ലീക്കായതിനെ കുറിച്ച് അക്ഷര ഹാസൻ
തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്കുശേഷം മധുപാല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷനും പ്രണയത്തിനുമൊപ്പം ഇതുവരെ ആരും കാണാത്ത പ്രകടനവുമായാണ് ടൊവീനോ ചിത്രത്തിലെത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പാല്ക്കാരന് അജയന് എന്ന കഥാപാത്രമായിട്ടാണ് ടൊവീനോ എത്തുന്നത്. മലയാളത്തില്‍ ശ്രദ്ധേയരായ യുവനടിമാരായ നിമിഷ സജയനുംഅനുസിത്താരയുമാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികമാരായി എത്തുന്നത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നിമിഷയുടെ മറ്റൊരു മികച്ച കഥാപാത്രമാണ് ചിത്രത്തിലേത്. ഹന്ന എലിസബത്ത് എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നിമിഷ എത്തുന്നത്. ക്യാപ്റ്റന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം മലയാളത്തില്‍ തിരക്കേറിയ അനുസിത്താരയും ചിത്രത്തിലൊരു വ്യത്യസ്ഥ വേഷത്തിലാണ് എത്തുന്നത്. ജലജ എന്ന കഥാപാത്രമായാണ് അനു ചിത്രത്തില്‍ എത്തുന്നത്.
ടൊവിനോയുടെ നായിക ഇനി ആസിഫ് അലി ചിത്രത്തില്‍! അണ്ടര്‍ വേള്‍ഡില്‍ സംയുക്തയും!!
ചിത്രം നവംബര്‍ ഒന്‍പതിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു കൊലപാതകവും അതിന്റെ പിന്നിലുള്ള നിഗൂഢതകളും ഇന്‍വെസ്റ്റിഗേഷനും അത് അന്വേഷിച്ചു കണ്ടെത്തുന്ന വഴികളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സമകാലീന ലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.
ജീവന് ജോബ് ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ബാലു വര്‍ഗീസ്, ലിജോമോള്‍ ജോസ്, നെടുമുടി വേണു, ദിലീഷ് പോത്തന്, സിദ്ധിഖ്, പശുപതി, അലന്‍സിയര്‍ തുടങ്ങി വന്താര നിരയാണ് ചിത്രത്തിലുള്ളത്. കൂടാതെ നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍, ക്യാമറാമാന് പി. സുകുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക്
ഔസേപ്പച്ചനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നൗഷാദ് ഷറീഫ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. മറഡോണയ്ക്കും തീവണ്ടിയിലെ ബിനീഷിനും ശേഷം അജയൻ എന്ന പാൽക്കാരൻ പയ്യനായി ടൊവീനോ തോമസ് എത്തുമ്പോള്‍ ചിത്രം മറ്റൊരു സൂപ്പര്‍ഹിറ്റായി മാറും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
ശബരിമല വിധിയെ സ്വാഗതം ചെയ്യുന്നു! നിലപാട് വ്യക്തമാക്കിയ ഡബ്ലുസിസിക്ക് അസഭ്യവര്‍ഷവും പൊങ്കാലയും!