തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാന്‍ മാധവനുണ്ണി വരുന്നു
തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാന്‍ മാധവനുണ്ണി വരുന്നു
വെളുത്ത ജൂബയും പിരിച്ചു കയറ്റിയ മീശയും വലതു കൈയില്‍ മുറുക്കിക്കെട്ടിയ കറുത്ത ചരടുമായി മാധവനുണ്ണി വരുന്നു - അറക്കല്‍ മാധവനുണ്ണി.
ഓണത്തിന് കേരളത്തിലെ തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നത് പുരുഷത്വത്തിന്റെ പ്രതീകവും ആരെയും കൂസാത്തവനുമായ അറക്കല്‍ മാധവനുണ്ണിയുടെ കുറിക്കുകൊള്ളുന്ന ഡയലോഗുകളായിരിക്കും.
ദി കിംഗിനും ദി ട്രൂത്തിനും ശേഷം മമ്മൂട്ടിയും ഷാജി കൈലാസും വീണ്ടും ഒന്നിക്കുകയാണ് വല്യേട്ടനിലൂടെ. കാണികളില്‍ കോരിത്തരിപ്പുണ്ടാക്കുന്ന ഡയലോഗുകളെഴുതാന്‍ രഞ്ജിത്തും.
ഹിറ്റ്ലറില്‍ തന്റെ സഹോദരിമാരെ കണ്ണിലെണ്ണയൊഴിച്ച് പുലര്‍ത്തിപ്പോന്ന പരുക്കനായ വല്യേട്ടനായിരുന്നെങ്കില്‍ വല്യേട്ടനില്‍ മൂന്നു സഹോദരന്മാരടങ്ങിയ കുടുംബത്തിന്റെ അമരക്കാരനായാണ് മമ്മൂട്ടി എത്തുന്നത്. പരുക്കനെങ്കിലും സ്നേഹസമ്പന്നനായ മാധവനുണ്ണി... വല്യേട്ടന്‍.
ഒരുപാട് സങ്കീര്‍ണതകളുള്ള കഥാപാത്രമാണ് വല്യേട്ടനിലെ മാധവനുണ്ണി. അറക്കല്‍ തറവാട്ടിലെ മൂത്ത മകനായ മാധവനുണ്ണി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ആരുടെ മുഖത്തു നോക്കിയും പറയും. ചെയ്യേണ്ടതു ചെയ്യും. വേണ്ടിവന്നാല്‍ അടിച്ചു തന്നെ പാഠം പഠിപ്പിക്കാനും തയ്യാര്‍. മാധവനുണ്ണിയുടെ പരുക്കന്‍ സ്വഭാവങ്ങളുടെ ചെപ്പുകളോരോന്നായി തുറക്കുകയാണ് ഷാജി കൈലാസും രഞ്ജിത്തും വല്യേട്ടനിലൂടെ... ശോഭനയാണ് നായിക.
ഷാജി കൈലാസിന്റെ ചിത്രങ്ങളില്‍ നായകന്റെ ശൗര്യത്തോളം തന്നെ വില്ലന്റെ ശൗര്യവും മുഴച്ചു നില്‍ക്കും. മാമ്പറം ബാവയാണ് മാധവനുണ്ണിയുടെ എതിരാളികളിലൊരുവന്‍. എന്‍.എഫ്. വര്‍ഗ്ഗീസ് അവതരിപ്പിക്കുന്ന മാമ്പറം ബാവ രൂപത്തിലും ഭാവത്തിലും ശൗര്യത്തിന്റെ പ്രതിരൂപം തന്നെ.


Click it and Unblock the Notifications











