നിഷ്കളങ്കതയുടെ പരീക്ഷണം: വരവായ്

By Staff

നിഷ്കളങ്കതയുടെ പരീക്ഷണം: വരവായ്

സ്ത്രീയും പുരുഷനും അടുത്തിടപഴകിയാല്‍ സമൂഹത്തിലുണ്ടാകുന്ന തെറ്റിദ്ധാരണകളുടെ ആവിഷ്കാരമാണ് ഹരീഷ് സംവിധാനം ചെയ്യുന്ന വരവായ്. ഗ്രാമീണതയുടെ സൗന്ദര്യവും നിഷ്കളങ്കതയും ആവോളമുള്ള വേണി എന്ന പെണ്‍കുട്ടിക്ക് ജോലിക്കായി നഗരത്തിലേക്ക് പോകേണ്ടിവന്നു. തന്നെ പ്രേമിച്ച ചെറുപ്പക്കാരനെ വിട്ടാണ് അവള്‍ നഗരത്തിലെത്തുന്നത്.

ഭാര്യ നഷ്ടപ്പെട്ട വിജയചന്ദ്രന്റെ രണ്ടു മക്കളെ നോക്കുകയായിരുന്നു അവളുടെ ജോലി. ഗ്രാമത്തിന്‍െറ നിഷ്കളങ്കതയും സ്നേഹവും വേണി ആ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുത്തപ്പോള്‍ അവര്‍ അവളെ അമ്മയുടെ സ്ഥാനത്ത് കാണാന്‍ തുടങ്ങി. വിജയചന്ദ്രന്‍ അവളെ ഇളയ സഹോദരിയുടെ സ്ഥാനത്തും.

പക്ഷേ സമൂഹം അവരുടെ ബന്ധത്തെക്കണ്ടത് മറ്റൊരു തരത്തിലാണ്. വിജയന്റെ അച്ഛന്‍ പോലും ഇവര്‍ തമ്മിലുള്ള കല്യാണത്തിന് ഒരുക്കങ്ങള്‍ നടത്താന്‍ തുടങ്ങി. എന്നാല്‍ വേണിയോ..? താനിഷ്ടപ്പെടുന്ന ഗ്രാമത്തിലേക്കും കാമുകന്റെ പക്കലേക്കും തിരിച്ചുപോകാന്‍ വെമ്പി...

വിജയചന്ദ്രനെ സായ്കുമാര്‍ അവതരിപ്പിക്കുന്നു. വേണിയെ ശ്രുതിരാജും. ഭാഗ്യലക്ഷ്മി മറ്റൊരു നായികയാണ്. ഹരിശ്രീ അശോകന്‍, ബോബി കൊട്ടാരക്കര, ടോണി, കലാമണ്ഡലം കേശവന്‍, മനുരാജ് തുടങ്ങിയവരെക്കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിത്രം ആഗസ്ത് 18-ന് വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X