ഡബിൾ ബാരൽ പരാജയപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നെന്ന് പൃഥ്വിരാജ് ,എന്നാൽ ഞാൻ അഭിമാനിക്കുന്നു

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന താരമാണ് പൃഥ്വിരാജ്. ചലഞ്ചിങ്ങായിട്ടുള്ള കഥാപാത്രങ്ങൾ ജയപരാജയങ്ങൾ നോക്കാതെ ഇരു കൈകളും നീട്ടി സ്വീകരിക്കാൻ പൃഥ്വിരാജിന് ഒരു മടിയുമില്ല. തിയേറ്ററുകളിൽ സാമ്പത്തിക പരാജയം നേടി പല ചിത്രങ്ങളിലും പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട് എന്നാൽ ഇവയെല്ലാം പിന്നീട് ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

prithviraj

2015 ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ഡബിൾ ബാരൽ. പൃഥ്വിരാജ് , ഇന്ദ്രജിത്ത് , ആര്യ , ചെമ്പൻ വിനോദ് ജോസ് , സണ്ണി വെയ്ൻ , സ്വാതി റെഡ്ഡി , ഇഷ ഷർവാണി , പാർവ്വതി മേനോൻ , രചന നാരായണൻകുട്ടി, ആസിഫ് അലി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഈ ചിത്രം തിയേറ്ററുകളിൽ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പൃഥ്വിരാജ് തന്നെയായിരുന്നു ചിത്രം നിർമ്മിച്ചതും. ചിത്രം തിയേറ്ററുകളിൽ വിജയം നേടില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയായിരുന്നു പൃഥ്വി ഈ ചിത്രത്തി എത്തിയത്. ഏഷ്യനെറ്റിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ലിജോ വന്ന് ഇതിന്റെ ചിന്ത പറഞ്ഞപ്പോൾ തന്നെ വലിയ പരീക്ഷണമാണെന്ന് തങ്ങൾക്ക് അറിയാമായിരുന്നു. പിന്നെ ഇത്തരം പരീക്ഷണങ്ങളോട് എനിക്ക് വലിയ താൽപര്യമുള്ള നടനാണ് ഞാൻ. ആരെങ്കിലും ഒരാളാണ് ഇത്തരത്തിലുള്ള പുതിയകഥകൾ വന്ന് പറഞ്ഞാൽ ഞാൻ വീണു പോകും. ലിജോ ഇങ്ങനെയൊരു കഥപറഞ്ഞപ്പോൾ തന്നെ തിയേറ്ററുകളിൽ വലിയ വിജയം നേടില്ലെന്ന് അറിയാമായിരുന്നു.

അതുകൊണ്ട് തന്നെയാണ് ഞാൻ ഇത് മറ്റൊരു നിർമ്മാതാവിന്റെ തലയിൽ കെട്ടി വയ്ക്കാതെ ഞാൻ തന്നെ നിർമ്മിച്ചത്. എന്നാൽ എനിക്ക് അതിൽ യാതൊരു വിഷമവുമില്ല. ഇത്തരത്തിലുള്ള ചിത്രങ്ങൾ വരണമെന്നാണ് എന്റെ ആഗ്രഹമെന്നും പൃഥ്വിരാജ് അഭിമുഖത്തിൽ പറയുന്നുണ്ട്. എന്റെ കരിയറിൽ എല്ല കഥാപാത്രങ്ങളു വലിയ വിജയമായിരിക്കുമെന്ന് ഉറപ്പ് നൽകാൻ കഴിയില്ല. പക്ഷെ എനിക്ക് നൽകാൻ പറ്റുന്ന ഗ്യാരന്റി നല്ല ഉദ്ദ്യേശ ശുദ്ധിയോടെയായിരിക്കും ഓരാ ചിത്രങ്ങളും ഉണ്ടാവുക.

പൃഥ്വിരാജിനോടൊപ്പം , സന്തോഷ് ശിവൻ , ആര്യ, ഷാജി നടേശൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ ചേർന്ന് നിർമിച്ചത്. ഈ ചിത്രത്തിൽപ്രശാന്ത് പിള്ള ഈണം പകർന്നപ്പോൾ, അഭിനന്ദൻ രാമാനുജം ഛായാഗ്രാഹണം നിർവഹിച്ചു. 16 കോടി മുതൽ മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X