നാനി- ശൈലേഷ് കോലാനു ചിത്രം ഹിറ്റ് 3! 2025 മെയ് 1-ന് സിനിമ റിലീസിനെത്തും
സുര്യാസ് സാറ്റര്‍ഡേയിലൂടെ ഹാട്രിക് ബ്ലോക്ബസ്റ്റര്‍ സ്വന്തമാക്കിയ തെലുങ്ക് സൂപ്പര്‍താരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' സ്‌നീക്ക് പീക് പുറത്ത്. ഡോക്ടര്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.
2025 മെയ് ഒന്നിന് ചിത്രം ആഗോള റിലീസ് ചെയ്യും. ഹണ്ടേഴ്സ് കമാന്‍ഡ് എന്ന് പേരിലാണ് ചിത്രത്തിന്റെ സ്‌നീക് പീക്ക് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. അര്‍ജുന്‍ സര്‍കാര്‍ എന്ന ശക്തമായ കഥാപാത്രമായാണ് നാനി ഈ ചിത്രത്തില്‍ വേഷമിടുന്നത്.

ഛായാഗ്രഹണം - സാനു ജോണ്‍ വര്‍ഗീസ്, സംഗീതം - മിക്കി ജെ മേയര്‍, എഡിറ്റര്‍ - കാര്‍ത്തിക ശ്രീനിവാസ് ആര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ശ്രീ നാഗേന്ദ്ര തങ്കാല, രചന - ശൈലേഷ് കോലാനു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എസ് വെങ്കിട്ടരത്‌നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരന്‍ ജി, ലൈന്‍ പ്രൊഡ്യൂസര്‍ - അഭിലാഷ് മന്ദധ്പു,
ചീഫ് കോ-ഡയറക്ടര്‍ -വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനര്‍ - നാനി കമരുസു, വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍: VFX DTM, ഡി ഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് - എസ് രഘുനാഥ് വര്‍മ്മ, മാര്‍ക്കറ്റിംഗ് - ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി.


Click it and Unblock the Notifications