ലിസബത്ത് ഇസൽ ടോമി; പ്രേക്ഷകരുടെ മനം കവരാൻ മലയാള സിനിമയിൽ പുതിയ നായിക
മലയാള സിനിമാ രംഗത്ത് ശ്രദ്ധ നേടി നടി ലിസബത്ത് ഇസൽ ടോമി. 2023 ൽ മഹാറാണി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ലിസബത്ത് അടിനാശം വെള്ളപ്പൊക്കം എന്ന പ്രൊജക്ടിസൂടെ കരിയറിൽ കൂടുതൽ ചലനങ്ങൾ സൃഷ്ടിച്ച് മുന്നോട്ട് നീങ്ങുകയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ലിസബത്ത് ഇസൽ ടോമി തന്റെ പ്രയത്നത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയുമാണ് വെള്ളിത്തിരയിൽ ഇടം പിടിച്ചത്. സ്വാഭവിക അഭിനയ ശെെലിയും മികച്ച സ്ക്രീൻ പ്രസൻസുമുള്ള ലിസബത്ത് വളരെ പെട്ടെന്ന് തന്നെ കരിയറിൽ ഒരിടം നേടിക്കഴിഞ്ഞു.
മോളിവുഡിൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ നിരവധി നായിക നടിമാർ അരങ്ങേറിയിട്ടുണ്ട്. ഇവർക്കിടയിൽ സ്വന്തം കഴിവ് കൊണ്ട് മുന്നേറുകയാണ് ലിസബത്ത്. മഹാറാണി എന്ന ചിത്രത്തിൽ ലിസബത്തിനൊപ്പം അഭിനയിച്ചത് റോഷൻ മാത്യു, ഷെെൻ ടോം ചാക്കോ എന്നീ പ്രമുഖ താരങ്ങളാണ്.

Photo Credit: Social Media Page / Lizabeth Izel Tomy


Click it and Unblock the Notifications