നാഗബന്ധത്തിനായി അനന്തപത്മനാഭ സ്വാമി രഥയാത്ര! കൂടെ നിന്നവരോട് നന്ദി പറഞ്ഞ് അണിയറപ്രവർത്തകർ

അഭിഷേക് നാമ രചന, സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധം 2026, ജൂലൈ 3 ന് ലോകമൊട്ടാകെ റിലീസായി ചെയ്യുകയാണ്. വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. ചിത്രം കേരളത്തിലെത്തിക്കുന്നത് ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസാണ്. ചിത്രത്തിന്റെ പ്രമോഷണൽ കാമ്പെയ്‌നിന്റെ ഭാഗമായി ടീം ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര ആരംഭിച്ചു. ചടങ്ങിൽ സംസാരിച്ച നായകൻ വിരാട് കർണ, കനത്ത മഴയെ അവഗണിച്ച് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.

"കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങളുടെ മുഴുവൻ ടീമും ഈ സിനിമയ്ക്കായി അക്ഷീണം പ്രവർത്തിച്ചിട്ടുണ്ട്. ജൂലൈ 3 ന് നിങ്ങൾ എല്ലാവരും തിയേറ്ററുകൾ സന്ദർശിക്കുകയും ഈ പരിപാടിയെ അനുഗ്രഹിച്ചതുപോലെ ഞങ്ങളെയും അനുഗ്രഹിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ യാത്രയുടെ ഭാഗമായി, ഞങ്ങൾ നിരവധി നഗരങ്ങളിലേക്ക് യാത്ര ചെയ്യും, പ്രേക്ഷകർ ഞങ്ങളുടെ സിനിമയെ ഒരു വലിയ വിജയമാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും, തന്റെ സ്വപ്ന പദ്ധതിയുടെ ഭാഗമാകാൻ എനിക്ക് അവസരം നൽകിയതിന് സംവിധായകൻ അഭിഷേക് നാമയോട് ഞാൻ നന്ദിയുള്ളവനാണ് എന്നും വിരാട് കർണ്ണ പറഞ്ഞു. മാത്രമല്ല, ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കളായ നിഷിതയും കിഷോറും പുതുമുഖങ്ങളാണെങ്കിലും, അവർ വളരെയധികം ധൈര്യത്തോടെയും ബോധ്യത്തോടെയും ചിത്രത്തെ പിന്തുണച്ചു എന്നും, കൂടാതെ തനിക്കൊപ്പം സ്‌ക്രീൻ പങ്കിട്ടതിന് നഭയ്ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Nagabandha  latest
Photo Credit: Nagabandha

സിനിമയുടെ പ്രമോഷനും അപ്പുറമാണ് തനിക്ക് ഈ സിനിമയെന്ന് സംവിധായകൻ അഭിഷേക് നാമ പറഞ്ഞു. മഴയെ വകവയ്ക്കാതെ ദൂരെ സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്ത് തങ്ങളോടൊപ്പം ചേർന്നതിന് എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം, ഇത് ഒരു സിനിമയുടെ വെറുമൊരു പ്രമോഷണൽ പരിപാടിയല്ല എന്നും, നമ്മുടെ സംസ്കാരം, പാരമ്പര്യങ്ങൾ, വേരുകൾ എന്നിവയുമായി വീണ്ടും ബന്ധപ്പെടാനും ഭാവി തലമുറകൾക്ക് അവ കൈമാറാനുമുള്ള ഒരു ശ്രമം കൂടിയാണെന്നും പറഞ്ഞു. ഇത്രയും വലിയൊരു സിനിമാറ്റിക് വിഷൻ പിന്തുണച്ചതിന് നിർമ്മാതാക്കളോട് താൻ നന്ദിയുള്ളവനാണ് എന്നും, അവരില്ലാതെ ഈ പദ്ധതി സാധ്യമാകുമായിരുന്നില്ല എന്നും അഭിഷേക് നാമ പറയുന്നു.

സിനിമയുടെ നിർമ്മാണ വേളയിൽ താൻ വിരാടിനെ വലിയ വെല്ലുവിളികളിലേക്ക് തള്ളി വിട്ടു എന്നും, കഠിനമായ ഒരു രോഗത്തിലൂടെ കടന്ന് പോകുമ്പോൾ പോലും അദ്ദേഹം ഈ ചിത്രത്തിനായി സ്വയം പൂർണ്ണമായും സമർപ്പിച്ചു എന്നും സംവിധായകൻ വെളിപ്പെടുത്തി. ഈ സിനിമ കണ്ടതിനുശേഷം, പ്രേക്ഷകർക്ക് അദ്ദേഹത്തിന്റെ കഴിവുകൾ ശരിക്കും മനസ്സിലാകും എന്നും, തനിക്ക് അത് ഉറപ്പ് നൽകാൻ കഴിയും എന്നും അദ്ദേഹം പറഞ്ഞു. നായിക നഭയ്ക്കും നന്ദി പറഞ്ഞ അദ്ദേഹം, ജുനൈദും അഭിയും ചേർന്ന സംഗീതം എല്ലാവരും ആസ്വദിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും കൂട്ടിച്ചേർത്തു.

ഭക്തർക്കും സദസ്സിൽ പങ്കെടുക്കുന്നവർക്കും ആത്മീയമായി സമ്പന്നമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നതിനായി അനന്ത പത്മനാഭ സ്വാമിയുടെ ഒരു വലിയ വിഗ്രഹവും സംഘം ചടങ്ങിൽ അനാച്ഛാദനം ചെയ്തു. ബ്രഹ്മാണ്ഡ ദൃശ്യങ്ങളും, അമ്പരപ്പിക്കുന്ന വിഎഫ്എക്സും ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ഇതിനോടകം പുറത്തു വന്ന ടീസർ ഉൾപ്പെടെയുള്ളവ സൂചിപ്പിക്കുന്നത്. ബ്രഹ്മാണ്ഡ നിർമ്മാണ സ്കെയിലും ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാൻ-ഇന്ത്യൻ കാഴ്ചയായി ആണ് ചിത്രം എത്തുക. പുരാതന രഹസ്യങ്ങൾ, മറഞ്ഞിരിക്കുന്ന നിധികൾ, ദിവ്യശക്തികൾ, മറന്നുപോയ ഇതിഹാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം കഥ പറയുന്നത്.

ചിത്രത്തിൻ്റെ വിദേശ റിലീസ് സ്വന്തമാക്കിയത് സീ സ്റ്റുഡിയോസ് ആണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള തലത്തിൽ സീ സ്റ്റുഡിയോഡ് പ്രദർശനത്തിന് എത്തിക്കും. സീ സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്റെ ഉത്തരേന്ത്യൻ തിയേറ്റർ വിതരണ അവകാശങ്ങൾ സ്വന്തമാക്കിയത്. സ്ട്രീമിംഗ് ഭീമനായ ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ OTT സ്ട്രീമിംഗ് അവകാശങ്ങൾ നേടിയപ്പോൾ, ചിത്രത്തിൻ്റെ തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ മാ സ്വന്തമാക്കി. ബാക്കി ഭാഷകളിലെ ചിത്രത്തിൻ്റെ സാറ്റലൈറ്റ് അവകാശങ്ങളും സീ സ്റ്റുഡിയോ ആണ് നേടിയിരിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്റ്-പ്രൊഡക്ഷൻ, വിഎഫ്എക്സ് ജോലികൾ എന്നിവ പുരോഗമിക്കുകയാണ്.

നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ഈ ചിത്രത്തിനായി വമ്പൻ ആക്ഷൻ സീക്വൻസുകൾ സംവിധാനം ചെയ്തിരിക്കുന്നത്.

Read more about: latest movie news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X