മകരവിളക്ക്; ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര ഒരുക്കി മാളികപ്പുറം സീരിയൽ ടീം

By Desk

ഭക്തിസാന്ദ്രമായ കഥ പറഞ്ഞ് തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു 2022ല്‍ പുറത്തെത്തിയ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന സിനിമ. സിനിമ ഹിറ്റായതിന് പിന്നാലെ അതേ പേരില്‍ ഒരു ടെലിവിഷന്‍ പരമ്പര ഏഷ്യാനെറ്റിൽ ആരംഭിച്ചിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം തുടരുന്ന പരമ്പരയിലും അയ്യപ്പനോടുള്ള ഭക്തിയാണ് കഥാതന്തു. അചഞ്ചലമായ വിശ്വാസം, കുടുംബബന്ധങ്ങൾ, ജീവിതത്തില്‍ നേരിടേണ്ടിവരുന്ന പരീക്ഷണങ്ങൾ ഒക്കെ ചേര്‍ന്നതാണ് പരമ്പരയുടെ കഥാവഴി. അയ്യപ്പന്റെ കടുത്ത ഭക്തരായ മുത്തശ്ശിയും അവരുടെ ചെറുമകൾ ഉണ്ണിമോളും തമ്മിലുള്ള സ്നേഹബന്ധത്തെ ചുറ്റിപ്പറ്റിയാണ് സീരിയലിന്‍റെ കഥാവികാസം. കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട സീരിയൽ വൻ വിജയമായി സംപ്രേഷണം തുടരുകയാണ്.

Asianet Malikappuram Serial

ഇപ്പോഴിതാ ഏഷ്യാനെറ്റ് മാളികപ്പുറം സീരിയൽ ടീം ജനുവരി അ‍ഞ്ച് മുതൽ പതിനഞ്ച് വരെ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി കെഎസ്ആർടിസി സൗജന്യയാത്ര സംഘടിപ്പിച്ചിരിക്കുകയാണ്. ഈ ബസിന്റെ ഫ്ലാഗ് ഓഫ് ജനുവരി അ‍ഞ്ചിന് രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെച്ച് കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.എസ് പ്രമോജ് ശങ്കറും മാളികപ്പുറം സീരിയൽ ഫെയിം ഇതൾ ഇവാന ഷെറിനും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ഏഷ്യാനെറ്റ് ചാനലിൽ നിന്നും ഡിറക്ടർ ബി എസ് പ്രവീൺ കുമാർ, മാർക്കറ്റിങ് മാനേജർ പ്രശാന്ത് എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം തമ്പാനൂരിൽ നിന്നും രാവിലെ ഒമ്പത് മണിക്ക് പമ്പയിലേക്കും പമ്പയിൽ നിന്നും തിരികെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കുമാണ് സർവീസ് ഉണ്ടായിരിക്കുക. ഈ സൗജന്യ യാത്രയ്ക്കായി കെഎസ്ആർടിസി വെബ്സൈറ്റിൽ കയറി തീർത്ഥാടകർക്ക് ബുക്ക് ചെയ്യാവുന്നതാണ്.

Read more about: asianet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X