സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 10 മെഗാലോഞ്ച് ഇവൻ്റ് ഏഷ്യാനെറ്റില്‍

മലയാളികള്‍ക്ക് നിരവധി സംഗീത പ്രതിഭകളെ നല്‍കിയ, സ്റ്റാര്‍ സിങ്ങറിന്റെ പത്താമത് സീസണിന്റെ മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഓഡിഷനുകളില്‍ പങ്കെടുത്ത 6000- ല്‍ അധികം പേരില്‍ നിന്നും തിരഞ്ഞെടുത്ത 35 പേരാണ് മെഗാലോഞ്ച് ഇവന്റില്‍, തങ്ങളുടെ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 10 - ലെ മത്സരാര്‍ഥിയാകാനുള്ള അവസാന കടമ്പക്കായി മാറ്റുരയ്ക്കുന്നത്.

star-singer-

മെഗാലോഞ്ചിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ദീപം തെളിയിച്ച് സംഗീത സംവിധായകരായ ജെറി അമല്‍ ദേവും ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയും സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 10 ന്റെ ജഡ്ജസായ കെ എസ് ചിത്രയും വിധു പ്രതാപും സിത്താരയും ഏഷ്യാനെറ്റ് ചാനല്‍ ഹെഡ് കിഷന്‍ കുമാറും ചേര്‍ന്ന് നിര്‍വഹിച്ചു.

Take a Poll

പ്രശസ്ത ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യരും ഭാവനയും മെഗാലോഞ്ചില്‍ വിശിഷ്ടാഥിതികളായി എത്തി. മിഥുനും വര്‍ഷയുമായിരുന്നു ഈ ഇവെന്റിന്റെ അവതാരകര്‍.

star-singer

സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 10 മെഗാലോഞ്ച് ഇവന്റ് ഏഷ്യാനെറ്റില്‍ മാര്‍ച്ച് 29 , 30 ( ശനി , ഞായര്‍) തീയ്യതികളില്‍ രാത്രി 7 മണി മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു. മലയാളികള്‍ ഏറെ കാത്തിരുന്ന സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 10- ന്റെ എപ്പിസോഡുകള്‍ ഏപ്രില്‍ 5 മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.

'സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 10 കേരളം പാടുന്നു' - എന്ന ടാഗ് ലൈനിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ കേരളം മുഴവന്‍ ഇപ്പോള്‍ സംഗീതമാമാങ്കം. കേരളത്തിന്റെ വിവിധ കോഫി ഷോപ്പുകളില്‍ കോഫിക്കും ചായക്കും ഒപ്പം ഇനി സംഗീതം ആസ്വദിക്കുന്നതിനൊപ്പം പാടുന്നതിനും കഴിയും.

Read more about: star singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X