“She is the Colour”: സ്ത്രീശക്തിയെ ആഘോഷമാക്കി ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026

മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026 വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. സ്ത്രീശക്തിയുടെയും അതിജീവനത്തിന്റെയും പ്രതീകമായി "She is the Colour" എന്ന സവിശേഷമായ പ്രമേയത്തിലാണ് ഈ വർഷത്തെ അവാർഡ് നിശ സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച കരുത്തുറ്റ സ്ത്രീത്വത്തെയും അവരുടെ നേട്ടങ്ങളെയും ആദരിക്കുക എന്നതായിരുന്നു ഈ വർഷത്തെ പരിപാടിയുടെ മുഖ്യ ലക്ഷ്യം.

ഈ പ്രത്യേക തീമിന്റെ ഭാഗമായി കലാരംഗത്തെ അതുല്യ പ്രതിഭകളെ വേദിയിൽ ആദരിച്ചു: മലയാളത്തിലെ ആദ്യകാല പ്ലേബാക്ക് ഗായിക വിമല വർമ്മയെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. പത്മശ്രീ ജേതാക്കളായ ദേവകി അമ്മ, വിമല മേനോൻ എന്നിവർ തങ്ങളുടെ മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകൾക്ക് ആദരം ഏറ്റുവാങ്ങി. നടിയും അമ്മ (AMMA) പ്രസിഡന്റുമായ ശ്വേത മേനോൻ, ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

Asianet Television Awards 2026

മലയാള സിനിമയിലെയും ടെലിവിഷനിലെയും വൻ താരനിരയാണ് ചടങ്ങിന് മാറ്റുകൂട്ടാനെത്തിയത്. ജയസൂര്യ, വിജയ് ബാബു, ആശ ശരത്, ലെന, എസ്തർ അനിൽ, അനുമോൾ, അഖില ഭാർഗവൻ, സരയു മോഹൻ, പ്രജോദ് കലാഭവൻ, ഗായത്രി സുരേഷ്, സാബുമോൻ അബ്ദുസമദ്, സ്വാസിക, ടിനി ടോം, സിജോയ് വർഗീസ്, കൈലാഷ്, വീണ നന്ദകുമാർ, ശബരീഷ് വർമ്മ, അൻസിബ ഹസ്സൻ, ദിനേശ് പ്രഭാകർ തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.

JioStar എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (മലയാളം) കിഷൻ കുമാർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു.
വിവിധ വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. അവാർഡ് ദാനത്തോടൊപ്പം തന്നെ പ്രമുഖ താരങ്ങൾ അണിനിരന്ന നൃത്താവിഷ്കാരങ്ങൾ, സാഹസികമായ സ്റ്റണ്ട് പ്രകടനങ്ങൾ, ചിരി പടർത്തുന്ന കോമഡി സ്കിറ്റുകൾ എന്നിവ ചടങ്ങിനെ ആവേശഭരിതമാക്കി. ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026, മാർച്ച് 14, 15 (ശനി, ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നതാണ്.

Read more about: asianet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X