അച്ഛനെ കൊല്ലാൻ പദ്ധതിയിടുന്ന മകൻ! ഡാർക്ക്‌ കോമഡിയുമായി രൂപേഷ് പീതാംബരൻ! ടീസർ റിലീസായി

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തുന്ന ഭാസ്കരഭരണം എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. വിനീത് ശ്രീനിവാസന്റെ പേജിലൂടെ പുറത്തു വിട്ട ടീസറിന് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ. അമ്മയും മകനും വീട്ടിലെ ജോലിക്കാരൻ വരെ അച്ഛനെ കൊല്ലാൻ പദ്ധതി ഇടുന്ന രസകരമായ സംഭവങ്ങളാണ് ടീസറിൽ കാണിക്കുന്നത്. മലയാളത്തിലെ പുതിയൊരു ജോണർ ഷിഫ്റ്റിംഗ് ആയിരിക്കും ഈ സിനിമയെന്നാണ് ടീസർ കണ്ട പ്രേക്ഷകർ വിലയിരുത്തുന്നത്.

സ്ഫടികം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരൻ തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെ സംവിധായക കുപ്പായം അണിയുന്നത്. പിന്നീട് ഒരു മെക്സിക്കൻ അപാരത പോലെയുള്ള ചിത്രങ്ങളിലൂടെ അഭിനേതാവായും രൂപേഷ് പീതാംബരൻ മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിതാ മൂന്നാമത്തെ സംവിധാനസംരംഭവുമായി എത്തിയിരിക്കുകയാണ് രൂപേഷ്. ജൂൺ 26 ന് റിലീസ് ആവുന്ന ചിത്രത്തിന്റെ ടൈറ്റിൽ അടുത്തിടെ ജനപ്രിയ നായകൻ ദിലീപിന്റെ പേജിലൂടെയായിരുന്നു പുറത്തുവിട്ടത്.

Bhaskarabharanam teaser out
Photo Credit: Bhaskarabharanam

അച്ഛനെ നന്നാക്കുവാൻ ഇറങ്ങി തിരിച്ച ഒരു മകൻ്റെ കഥയാണ് ചിത്രം പറയുന്നത്. നികാഫും ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത് . ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വാന്തമാക്കിയിരിക്കുന്നത് പനോരമ മ്യൂസിക് ആണ്.
രൂപേഷ് പീതാംബരൻ, സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് അഭിനേതാക്കൾ. ഉമ കുമാരപുരമാണ് കാമറ കൈകാര്യം ചെയ്യുന്നത്. റഷിൻ അഹമ്മദ് എഡിറ്റിങ്ങും കളറിങ്ങും നിർവഹിക്കുന്നു. സംഭവം അധ്യായം ഒന്നിന് ശേഷം ഗോഡ് വിൻ തോമസ് ആണ് മ്യൂസിക് ചെയ്യുന്നത്. കലാസംവിധാനം ; ദുന്തു രഞ്ജിവ് രാധ. ചിത്രം വിതരണം ചെയ്യുന്നത് ഗുഡ് ഫെല്ലാസ്. പി ആർ ഓ ; ഐശ്വര്യ രാജ്

Read more about: roopesh peethambaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X