കോസ്റ്റ്യൂം ‍ഡിസൈനർ സ്‌റ്റെഫി സേവ്യർ സംവിധായികയാവുന്നു, ഷറഫുദ്ധീനും രജിഷയും പ്രധാന വേഷങ്ങളിൽ!

മലയാളത്തിൽ പുതുതായി ഒരു വനിത സംവിധായിക കൂടി. കോസ്റ്റ്യൂം ഡിസൈനർ സ്‌റ്റെഫി സേവ്യറാണ് സംവിധാനത്തിലേക്ക് ഇറങ്ങുന്നത്. രജിഷ വിജയൻ, ഷറഫുദ്ധീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

ബിത്രി‌എം ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു.

Costume designer stephy zaviour, stephy zaviour, stephy zaviour news, stephy zaviour movie, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, സ്റ്റെഫി സേവ്യർ, സ്റ്റെഫി സേവ്യർ വാർത്തകൾ, സ്റ്റെഫി സേവ്യർ സിനിമ

പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ ആ നാടിന്റെ സംസ്‍കാരവും ഭാഷയും ആചാരങ്ങളുമെല്ലാം കോർത്തിണക്കി തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിൽ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ തികഞ്ഞ നർമ്മത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ.

ഒപ്പം ചില സന്ദേശങ്ങളും ഈ ചിത്രം നൽകുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ വിജയരാഘവൻ, സൈജു കുറുപ്പ്, ബിന്ദു പണിക്കർ, അൽത്താഫ് സലിം,ബിജു സോപാനം, സുനിൽ സുഗത ആർഷാ ബൈജു എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Costume designer stephy zaviour, stephy zaviour, stephy zaviour news, stephy zaviour movie, കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ, സ്റ്റെഫി സേവ്യർ, സ്റ്റെഫി സേവ്യർ വാർത്തകൾ, സ്റ്റെഫി സേവ്യർ സിനിമ

ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ഹിഷാം അബ്ദുൾവഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. അപ്പു ഭട്ടതിരി, മാളവിക വി.എൻ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ്. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്താണ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപാണ്. ആർട്ട് ഡയറക്ടർ ജയൻ ക്രയോണാണ്, റോനെക്‌സ് സേവ്യറാണ് മേക്കപ്പ്. കോസ്റ്റും സനൂജ് ഖാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുഹൈൽ വരട്ടിപള്ളിയിൽ അബിൻ, സൗണ്ട് ഡിസൈനർ ശങ്കരൻ, കെ.സി സിദ്ധാർത്ഥൻ.

Read more about: movie
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X