ധുരന്ധർ: ദി റിവഞ്ചിന്റെ ഗ്രാൻഡ് ഡിജിറ്റൽ പ്രീമിയറുമായി ജിയോ ഹോട്ട്സ്റ്റാർ

ഈ വർഷത്തെ ഏറ്റവും വലിയ സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന ധുരന്ധർ: ദി റിവഞ്ചിന്റെ ഗ്രാൻഡ് ഡിജിറ്റൽ പ്രീമിയറുമായി ജിയോ ഹോട്ട്സ്റ്റാർ. ജൂൺ 4 വൈകിട്ട് 7 മണിക്കാണ് ചിത്രത്തിന്റെ പ്രത്യേക ഡിജിറ്റൽ പ്രദർശനം നടക്കുന്നത്. ഇന്ത്യയിൽ ഇത്രയും വലിയ തോതിൽ ഒരു സിനിമയ്ക്കായി സംഘടിപ്പിക്കുന്ന ആദ്യത്തെ ഡിജിറ്റൽ പ്രീമിയർ ഇവന്റാണിതെന്നാണ് ജിയോ ഹോട്ട്സ്റ്റാർ അവകാശപ്പെടുന്നത്. ഈ പ്രത്യേക അവസരത്തിൽ പ്രേക്ഷകർക്ക് ചിത്രത്തിലെ താരങ്ങൾക്കൊപ്പം സിനിമ കാണാനുള്ള അപൂർവ അവസരവും ഒരുക്കിയിട്ടുണ്ട്. ജിയോ ഹോട്ട്സ്റ്റാറിലെ പ്രത്യേക വാച്ച് പാർട്ടിയിലൂടെ ആരാധകർക്ക് താരങ്ങളോടൊപ്പം സിനിമ ആസ്വദിക്കാനാകും.

Dhurandhar The Revenge

വമ്പൻ ആക്ഷൻ രംഗങ്ങളും ബൃഹത്തായ കഥപറച്ചിലും ശ്രദ്ധേയ പ്രകടനങ്ങളുമായി തിയേറ്ററുകളിൽ ശ്രദ്ധ നേടിയ ചിത്രമാണ് ധുരന്ധർ: ദി റിവഞ്ച്. ഇപ്പോൾ ഡിജിറ്റൽ റിലീസിലൂടെ രാജ്യത്തുടനീളമുള്ള പ്രേക്ഷകരെ ഒരുമിപ്പിക്കുന്ന അനുഭവമാകാനാണ് ചിത്രത്തിന്റെ പുതിയ യാത്ര. സാധാരണ സിനിമാ പ്രദർശനങ്ങൾക്കപ്പുറം ആരാധകരെയും സിനിമയെയും ആഘോഷിക്കുന്ന തരത്തിലാണ് ഗ്രാൻഡ് ഡിജിറ്റൽ പ്രീമിയർ ഒരുക്കിയിരിക്കുന്നത്. ഒരു ഫീച്ചർ ഫിലിമിനായി ഇത്രയും വലിയ ഡിജിറ്റൽ പ്രീമിയർ സംഘടിപ്പിക്കുന്നത് ഇന്ത്യൻ ഡിജിറ്റൽ വിനോദരംഗത്ത് പുതിയ അധ്യായമാകുമെന്നാണ് വിലയിരുത്തൽ. ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ബി62 സ്റ്റുഡിയോസാണ് നിർവഹിച്ചിരിക്കുന്നത്.

ആദിത്യ ധർ രചനയും സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്ന ധുരന്ധർ: ദി റിവഞ്ചിന്റെ സഹനിർമാതാക്കൾ ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറുമാണ്. അറിയപ്പെടാത്ത ചില ധീരരുടെ കഥ പറയുന്ന സ്പൈ-ആക്ഷൻ ചിത്രമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ധുരന്ധർ: ദി റിവഞ്ചിന്റെ ഗ്രാൻഡ് ഡിജിറ്റൽ പ്രീമിയർ ജൂൺ 4 വൈകിട്ട് 7 മണിക്ക് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. ജിയോ സിനിമയും ഡിസ്നി+ ഹോട്ട്സ്റ്റാറും ഒന്നിച്ച് ചേർന്നാണ് ജിയോ ഹോട്ട്സ്റ്റാർ രൂപംകൊണ്ടത്. വിപുലമായ കണ്ടന്റ് ലൈബ്രറി, നൂതന സാങ്കേതികവിദ്യ, എല്ലാവർക്കും എളുപ്പത്തിൽ വിനോദം ലഭ്യമാക്കാനുള്ള പ്രതിബദ്ധത എന്നിവയിലൂടെ ഇന്ത്യയിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായി ജിയോഹോട്ട്സ്റ്റാർ മാറിക്കൊണ്ടിരിക്കുകയാണ്.

Read more about: ranveer singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X