വിരാട് കർണ്ണയുടെ നാഗബന്ധം കേരള വിതരണാവകാശം ഗുഡ് ഫെല്ലാസിന്

അഭിഷേക് നാമ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സോഷ്യോ-ഫാന്റസി അഡ്വഞ്ചർ ചിത്രം 'നാഗബന്ധം - ദി സീക്രട്ട് ട്രഷർ' ന്റെ കേരള വിതരണ അവകാശം സ്വന്തമാക്കി ഗുഡ് ഫെല്ലാസ്. ഇന്ത്യൻ സിനിമയിൽ ഇന്നുവരെ കാണാത്ത ദൃശ്യവിസ്മയങ്ങളുമായി ഒരുങ്ങുന്ന ഈ പാൻ-ഇന്ത്യൻ ചിത്രം ജൂലൈ മൂന്നിന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും പാട്ടുകളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

മാത്രമല്ല, ചിത്രത്തിന്റെ പ്രീ റിലീസ് പ്രൊമോഷന്റെ ഭാഗമായി പ്രേക്ഷകർക്കായി വേറിട്ടൊരു മത്സരം ഒരുക്കിയിരിക്കുകയാണ് 'നാഗബന്ധം' ടീം. ഇതിലൂടെ ചിത്രത്തിനുള്ളിലെ നിഗൂഢതകളുടെ ചുരുളഴിക്കാനും അതിലൂടെ സമ്മാനങ്ങൾ കരസ്ഥമാക്കാനുമുള്ള അവസരം പ്രേക്ഷകർക്ക് ലഭിക്കുന്നു. ചിത്രം റിലീസ് ചെയ്യാൻ പോകുന്ന തിയേറ്ററിൽ പോയി അവിടെയുള്ള സിനിമയുടെ പോസ്റ്ററുകളിലെ ഡിജിറ്റൽ കോഡ് മൊബൈൽ വഴി സ്കാൻ ചെയ്താൽ, ചിത്രത്തിന്റെ രഹസ്യങ്ങൾ നിറഞ്ഞ ലോകത്തേക്കുള്ള ഒരു ഗ്ലിംപ്സ് വീഡിയോ പ്രേക്ഷകർക്ക് കാണാൻ സാധിക്കും.

Nagabandham latest update
Photo Credit: Nagabandham

അത് കണ്ടതിന് ശേഷം അതിന്റെ കമന്റ് സെക്ഷനിൽ, പ്രേക്ഷകർക്ക് അവർക്ക് മനസിലായ രീതിയിൽ ചിത്രത്തിന്റെ കഥ പ്രവചിക്കാം. കൃത്യമായ കഥ പ്രവചിക്കുന്നവർക്ക് വലിയ സമ്മാനങ്ങൾ നൽകുമെന്നാണ് 'നാഗബന്ധം' ടീം അറിയിച്ചിരിക്കുന്നത്. #GuessTheNBStory എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വേണം പ്രേക്ഷകർ തങ്ങൾ ഊഹിച്ചെടുക്കുന്ന കഥ കമന്റ് സെക്ഷനിൽ രേഖപ്പെടുത്താൻ എന്നും അണിയറപ്രവർത്തകർ അറിയിച്ചു.

വിരാട് കർണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നഭ നടേഷ്, ഐശ്വര്യ മേനോൻ, ജഗപതി ബാബു, മഹേഷ് മഞ്ജരേക്കർ, ഋഷഭ് സാഹ്നി എന്നിവരോടൊപ്പം മറ്റ് പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു. പ്രമുഖ നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ആണ് ഉത്തരേന്ത്യയിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ഒടിടി അവകാശവും, തെലുങ്ക് സാറ്റലൈറ്റ് അവകാശം സ്റ്റാർ മായും സ്വന്തമാക്കിക്കഴിഞ്ഞു.

അഭിഷേക് പിക്ചേഴ്സുമായി സഹകരിച്ച് നിക് സ്റ്റുഡിയോസിന്റെ ബാനറിൽ കിഷോർ അന്നപുറെഡ്ഡിയും നിഷിത നാഗി റെഡ്ഡിയും ചേർന്ന് നിർമിക്കുന്ന ചിത്രം, വമ്പിച്ച നിർമാണച്ചെലവിലും ലോകോത്തര സാങ്കേതിക നിലവാരത്തിലും ഒരു യഥാർത്ഥ പാൻ-ഇന്ത്യൻ ദൃശ്യവിസ്മയമായാണ് ഒരുങ്ങുന്നത്. 2026ൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നായി അതിവേഗം മാറിയിരിക്കുകയാണ് 'നാഗബന്ധം'.

ഛായാഗ്രഹണം - സൗന്ദർ രാജൻ എസ് , സംഗീതം - അഭേ, ജുനൈദ് കുമാർ, എഡിറ്റർ - ആർ.സി. പനവ്, സിഇഒ - വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ - അശോക് കുമാർ, സംഭാഷണങ്ങൾ - കല്യാൺ ചക്രവർത്തി, കോസ്റ്റ്യൂം ഡിസൈനർ - അശ്വിൻ രാജേഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- വെങ്കട്ട്, വ്ലാഡ് റിംബർഗ്, കെച്ച, തിരക്കഥ വികസനം - ശ്രവൺ, രാജീവ് എൻ കൃഷ്ണ, വിഎഫ്‌എക്സ് - തണ്ടർ സ്റ്റുഡിയോസ്, വിഎഫ്‌എക്സ് സൂപ്പർവൈസർ - ദേവ് ബാബു ഗാന്ധി (ബുജ്ജി), പബ്ലിസിറ്റി ഡിസൈൻ - കാനി സ്റ്റുഡിയോ. ഡിജിറ്റൽ : ഉണ്ണി രാജേന്ദ്രൻ പി ആർ ഓ. ഐശ്വര്യ രാജ്.

Read more about: latest movie news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X