ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂർ: മികച്ച നവാഗത സംവിധായകർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഇരുപതാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശ്ശൂർ (IFFT) 2025-ലെ മികച്ച നവാഗത സംവിധായകർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിലെ മികച്ച സിനിമകൾക്കുള്ള പുരസ്‌കാരം രണ്ട് ചിത്രങ്ങൾ പങ്കിട്ടു. മനോജ് കുമാർ സംവിധാനം ചെയ്ത 'പ്രളയശേഷം ഒരു ജലകന്യക', ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ' എന്നീ ചിത്രങ്ങളാണ് പുരസ്കാരത്തിന് അർഹമായത്.
ശോഭന പടിഞ്ഞാറ്റിലിന്റെ 'ഗേൾ ഫ്രണ്ട്‌സ്' എന്ന ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.പ്രശസ്ത നിർമ്മാതാവ് കെ. രവീന്ദ്രനാഥൻ നായരുടെ പേരിലുള്ള ഈ പുരസ്‌കാരം ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്. ടി. കൃഷ്ണനുണ്ണി ചെയർമാനും ചലച്ചിത്ര നിരൂപകരായ എം.സി. രാജനാരായണൻ, ഡോ. എം.ആർ.

രാജേഷ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
ഒക്ടോബർ 31-ന് ശ്രീ തീയേറ്ററിൽ നടക്കുന്ന IFFT-യുടെ സമാപന ചടങ്ങിൽ വെച്ച് പ്രശസ്ത സംവിധായകൻ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകും.


Click it and Unblock the Notifications