നിഖില്‍ സിദ്ധാര്‍ത്ഥും അനുപമ പരമേശ്വരനും പ്രധാന വേഷത്തില്‍; കാര്‍ത്തികേയ 2-ന്റെ ടീസര്‍ പുറത്തിറങ്ങി

നടന്‍ നിഖില്‍ സിദ്ധാര്‍ത്ഥും നടി അനുപമ പരമേശ്വരനും നായികാനായകന്മാരാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രം കാര്‍ത്തികേയ 2-ന്റെ ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ് നടന്‍ അനുപം ഖേര്‍ ചിത്രത്തില്‍ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചന്തു മൊണ്ടേട്ടി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ജൂലൈ 22-ന് തീയറ്റര്‍ റിലീസായാണ് പുറത്തിറങ്ങുന്നത്.

നിഖില്‍-ചന്തു മൊണ്ടേട്ടി കൂട്ടുകെട്ടില്‍ സൂപ്പര്‍ ഹിറ്റായിരുന്ന കാര്‍ത്തികേയയുടെ രണ്ടാം ഭാഗമാണ് കാര്‍ത്തികേയ 2. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

anupama

അനൗണ്‍സ് ചെയ്തത് മുതല്‍ വലിയ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ് കാര്‍ത്തികേയ 2. മലയാളി താരം അനുപമ പരമേശ്വരന്‍ മുഗ്ദാ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാര്‍ത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖില്‍ സിദ്ധാര്‍ഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം അനുപം ഖേര്‍ ആണ്.

ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിനിമയുടെ കഥയും തിരക്കഥയും സംവിധായകനായ ചന്തു മൊണ്ടേട്ടി തന്നെയാണ് എഴുതിയിരിക്കുന്നത്.

വിവേക് കുച്ചിഭോട്‌ലയാണ് സഹ നിര്‍മ്മാതാവ്. ടി ജി വിശ്വ പ്രസാദും അഭിഷേക് അഗര്‍വാളും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കാലഭൈരവയാണ് സംഗീതസംവിധാനം. കാര്‍ത്തിക് ഘട്ടമനേനി ഛായാഗ്രാഹകനും സാഹി സുരേഷ് കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ആതിര ദില്‍ജിത്താണ് പി.ആര്‍.ഒ.

ജൂലൈ 22-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ കാര്‍ത്തികേയ 2 പ്രദര്‍ശനത്തിനെത്തും.

Recommended Video

Dr. Robin On Dilsha: ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല, പോയത് പോട്ടെ | *BiggBoss

ടീസർ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X