ഇത്തവണ വരവ് വെറുതെയാവില്ല; ലോകേഷ് കനകരാജിന്റെ എൽസിയുവിലേക്ക് ബെൻസിൽ വാൾട്ടറായി നിവിന്റെ എൻട്രി!

മലയാളികളുടെ പ്രിയ താരം നിവിൻ പോളി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക്. ലോകേഷ് കനകരാജിന്റെ തിരക്കഥയിൽ ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ബെൻസ് എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെയാണ് നിവിൻ പോളി ലോകേഷിന്റെ എൽസിയുവിലെത്തുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇന്ന് റിലീസ് ചെയ്ത വീഡിയോയിൽ നിവിൻ രണ്ട് വേഷത്തിലെത്തുന്നുണ്ട്. പ്രസ്തുത വീഡിയോയിലൂടെയാണ് നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്.

Nivin Pauly Movie Benz

ചിത്രത്തിൽ രാഘവ ലോറൻസ് അവതരിപ്പിക്കുന്ന ബെൻസിനോട് കൊമ്പുകോർക്കാൻ എത്തുന്ന വില്ലൻ വാൾട്ടർ എന്ന കഥാപാത്രത്തിൽ നിവിൻ പോളി എത്തുമ്പോൾ തിയേറ്ററിൽ മലയാളി പ്രേക്ഷകനും ആവേശം പതിന്മടങ്ങാകും. റെമോ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഭാഗ്യരാജ് കണ്ണനാണ് ബെൻസിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്നത്. ലോകേഷ് കനകരാജ് ആണ് ബെൻസിന്റെ കഥ ഒരുക്കി അവതരിപ്പിക്കുന്നത്. സായ് അഭയശങ്കറാണ് ബെൻസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡ്, ജഗദീഷ് പളനിസ്വാമിയുടെ ദി റൂട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ബെൻസ് ലോകേഷ് കനകരാജ് അവതരിപ്പിക്കുന്നു. ബെൻസിന്റെ ഛായാഗ്രഹണം ഗൗതം ജോർജ് നിർവഹിക്കുന്നു. ഫിലോമിൻ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ബെൻസിലെ ആക്ഷൻസ് ഒരുക്കുന്നത് അനൽ അരശ് ആണ്. പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

Read more about: nivin pauly nivin pauly movies
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X